Video | മുണ്ടക്കയം ടി ആര്‍ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി ; കൃഷി നശിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ - mundakkayam
🎬 Watch Now: Feature Video

കോട്ടയം: മുണ്ടക്കയം ടി ആര്‍ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മുണ്ടക്കയം മതമ്പയില്‍ ഇന്ന്(27.08.2022) രാവിലെയാണ് ആനക്കൂട്ടത്തെ കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികൾ പലപ്പോഴും കാട്ടാനയ്‌ക്ക് മുന്നില്‍പ്പെടാറുണ്ട്. തലനാരിഴയ്‌ക്കാണ് കഴിഞ്ഞ ദിവസം നാല് പേർ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറഞ്ഞു.ഇവ എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപം എത്തുന്നത് ഭീതി ഉണ്ടാക്കുന്നുവെന്നും കാട്ടാനയ്‌ക്ക് പുറമെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ പുലി ഇറങ്ങുന്നതും പതിവാണെന്നും വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Last Updated : Feb 3, 2023, 8:27 PM IST