ഇത് പടയപ്പയല്ല ; ജനവാസ മേഖലയില്‍ വേറെയും കാട്ടാന, തൊഴിലാളികള്‍ ആശങ്കയില്‍ - Idukki wild Elephants
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/22-12-2023/640-480-20329026-thumbnail-16x9-wildelephant.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Dec 22, 2023, 10:25 AM IST
|Updated : Dec 22, 2023, 11:12 AM IST
ഇടുക്കി: ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാന ശല്യം (Wild Elephant) രൂക്ഷം. ഇടുക്കി പഴയ മൂന്നാര്‍ സെവന്‍മല ഒറ്റപ്പാറ (Pazhaya Munnar Ottappara Wild Elephant Issue) മേഖലയിലാണ് കാട്ടാന ഭീതി പടര്‍ത്തുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടുകൊമ്പന്‍ കൃഷി അടക്കം നശിപ്പിക്കുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി. പടയപ്പയ്‌ക്ക് (Wild Elephant Padayappa) പുറമെയാണ് പ്രദേശത്ത് മറ്റൊരു ആനയും ജനജീവിതം ദുസ്സഹമാക്കുന്നത്. ഒറ്റപ്പാറ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടുകൊമ്പന്‍ നിരവധി തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങളാണ് നശിപ്പിച്ചത്. സംഭവത്തില്‍ വനം വകുപ്പ് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. ക്രിസ്‌തുമസ് - പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് മേഖലയില്‍ കര്‍ഷകര്‍ കൂടുതലും കൃഷിയിറക്കുന്നത്. ബീന്‍സ്, കാരറ്റ്, ക്യാബേജ് തുടങ്ങിയ അഞ്ചിനം പച്ചക്കറികളാണ് മേഖലയില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവയുടെ വിളവ് എടുക്കാന്‍ കഴിയാത്ത വിധത്തിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് എന്നാണ് ജനങ്ങളുടെ പരാതി. അതേസമയം, ജില്ലയില്‍ ചിന്നക്കനാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമാണെന്നും പരാതി ഉയരുന്നുണ്ട്.