VN Vasavan About Sabarimala Airport Project ശബരിമല വിമാനത്താവള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു; മന്ത്രി വിഎൻ വാസവന്‍ - E tender invited for Sabarimala Airport Project

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 9, 2023, 3:23 PM IST

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്‍ (VN Vasavan about Sabarimala Airport Project). വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ അതിർത്തി അടയാളപ്പെടുത്തുന്ന ജോലികൾക്ക് തുടക്കമായി. അലൈൻമെന്‍റിനായി ഏജൻസികളിൽ നിന്ന് കെ.എസ്.ഐ.ഡി.സി ഇ ടെൻഡർ ക്ഷണിച്ചു. അലൈന്‍മെന്‍റ് ജോലികള്‍ നവംബറിൽ ആരംഭിക്കുമെന്നുo മന്ത്രി പറഞ്ഞു. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു പ്രദേശവാസികളുടെ തർക്കം പരിഹരിക്കാൻ സർക്കാർ ഇടപെടും. ഇ ടെൻഡറിന് കെ.എസ്.ഐ.ഡി.സി പത്ര പരസ്യം നൽകി കഴിഞ്ഞു. ടെന്‍ഡർ ഓൺലൈനായി സമർപ്പിക്കാം. ഈ മാസം 21 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. വേഗത്തിൽ പദ്ധതി യാഥാർഥ്യമാകുമെന്നുo മന്ത്രി വാസവൻ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 15 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. 

ALSO READ: തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ; 15 കോടി അനുവദിച്ചതായി മന്ത്രി ആന്‍റണി രാജു

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.