ഓട്ടോ ലോറിയിലിടിച്ച് മറിഞ്ഞു, എട്ട് സ്‌കൂൾ കുട്ടികൾക്ക് ഗുരുതര പരിക്ക് - വിശാഖ പട്ടണത്ത് വാഹനാപകടം
🎬 Watch Now: Feature Video
Published : Nov 22, 2023, 12:22 PM IST
വിശാഖപട്ടണം: അമിത വേഗതയിലെത്തിയ ലോറി സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിലിടിച്ച് എട്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (22.11.23) രാവിലെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഫ്ലൈഓവറിന് താഴെ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് ലോറി ഓട്ടോയുടെ മുൻവശത്ത് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. അപകടം കണ്ടയുടൻ ആളുകൾ ഓടിക്കൂടിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോയില്‍ എത്ര കുട്ടികളുണ്ടായിരുന്നു എന്ന് വ്യക്തമല്ല. അപകടത്തിന് ശേഷം ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
also read: ബിഹാറില്‍ അമിത വേഗതയിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വാഹനം ഇടിച്ച് മൂന്ന് മരണം
also read: ഉറക്കിക്കിടത്തിയത് പാർക്കിങ് ഏരിയയിൽ ; കാർ ദേഹത്ത് കയറി 3 വയസുകാരിക്ക് ദാരുണാന്ത്യം