ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തി ട്രെയിൻ; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക് - അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്
🎬 Watch Now: Feature Video
കൽബുർഗി(കർണാടക): റെയിൽവെ പാളങ്ങൾ മുറിച്ചുകടക്കരുതെന്ന് പറഞ്ഞാൽ ആരും കാര്യമാക്കാറേയില്ല. പ്ലാറ്റ്‌ഫോമുകളിൽ മേൽ പാലങ്ങളുണ്ടെങ്കിലും എളുപ്പത്തിന് പാളം മുറിച്ചുകടന്ന് ഓടിപോകുന്നവരാണ് ഏറെയും. ഇങ്ങനെ മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടങ്ങൾ സംഭവിക്കുന്ന നിരവധി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കർണാടകയിലെ കൽബുർഗി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അമ്മയും മകനും ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിൻ പാഞ്ഞ് വരുന്നതും തലനാരിഴക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്നലെ(6.12.2022) വൈകുന്നേരമാണ് സംഭവം. മൂന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വന്നതോടെ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ഭിത്തിയുടെ അരികിൽ അമ്മയും മകനും അള്ളിപിടിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ട്രെയിൻ പോയശേഷം പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ട അമ്മയും മകനും നടന്നുപോകുന്നതും വിഡിയോയിൽ കാണാം.
Last Updated : Feb 3, 2023, 8:35 PM IST