VD Satheesan Speech At Vizhinjam "വിഴിഞ്ഞം തുറമുഖത്തിന് തുടക്കം കുറിച്ചത് ഉമ്മൻ‌ചാണ്ടി, അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും തളർന്നില്ല"; വിഡി സതീശൻ - VD Satheesan Speech at Vizhinjam

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 15, 2023, 9:10 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് തുടക്കം കുറിച്ചത് ഉമ്മൻ‌ ചാണ്ടി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan Speech at Vizhinjam). വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പൽ എത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഉമ്മൻ‌ചാണ്ടിയുടെ സർക്കാരാണ് വിഴിഞ്ഞം യാഥാർഥ്യമാക്കിയത്. 6000 കോടിയുടെ അഴിമതി എന്ന ആരോപണം നെഞ്ചിൽ തറച്ചിട്ടും അദ്ദേഹം തളർന്നില്ല. ഒരു പ്രദേശത്ത് വികസനം വന്നാൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കണം. അവിടുത്തെ ജനങ്ങൾ ചേരിയിലേക്ക് പോകാൻ പാടില്ല. ഉമ്മൻ‌ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 472 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറ്റിവച്ചു. ആരും ചേരിയിലേക്കോ, സിമന്‍റ് ഗോഡൗണിലേക്കോ താമസം മാറാൻ പാടില്ല. ഇതു മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് അഭ്യർഥിക്കുന്നുവെന്നും വി ഡി സതീശൻ ചടങ്ങിൽ പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ലോബികളുടെ ഇടപെടൽ പോലും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതെന്നും ഇപ്പോൾ എത്തിയ കപ്പലിന് പുറമേ എട്ട് കപ്പലുകൾ കൂടി വരാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ആന്‍റണി രാജു, കെ രാജൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു. മുഖ്യമന്ത്രി പതാക വീശി കപ്പലിനെ സ്വീകരിച്ചതിന് പിന്നാലെ വിഴിഞ്ഞം വാർഫിലേക്ക് കപ്പലിനെ അടുപ്പിച്ചു. ഷെൻഹുവ 15നെ വാട്ടർ സല്യൂട്ട് നൽകിയും വർണാഭമായ പടക്കങ്ങൾ പൊട്ടിച്ചും ബലൂണുകൾ പറത്തിയുമാണ് സ്വീകരിച്ചത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.