വന്ദേഭാരത്; വികസനത്തിലൂടെ കേരളത്തിലുണ്ടാകാന്‍ പോകുന്ന രാഷ്‌ട്രീയ മാറ്റമെന്ന് പി കെ കൃഷ്‌ണദാസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
തിരുവനന്തപുരം: വികസനത്തിലൂടെ കേരളത്തിലുണ്ടാകാൻ പോകുന്ന രാഷ്‌ട്രീയ മാറ്റത്തിന്‍റെ ഫ്ലാഗ് ഓഫാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയതെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്. വികസനത്തെ മാറ്റിനിർത്തി രാഷ്‌ട്രീയം മുന്നോട്ട് പോകില്ലെന്നും ഇതാണ് നരേന്ദ്രമോദി നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഇത് മനസിലാക്കിയത് കൊണ്ടാകാം ക്രൈസ്‌തവ മതമേലധ്യക്ഷന്മാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. വന്ദേ ഭാരതിന്‍റെ കൂടുതൽ സർവീസുകൾ കേരളത്തിന് ലഭിക്കും. ട്രാക്കിന്‍റെ വളവുകൾ നിവർത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഉടൻ നടക്കും.
ഇതോടെ വന്ദേഭാരതിന്‍റെ പരമാവധി വേഗതയായ 160 കിലോമീറ്ററിൽ തന്നെ വന്ദേ ഭാരത് കേരളത്തിൽ സർവീസ് നടത്തുമെന്നും ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മറ്റി ചെയർമാൻ കൂടിയായ കൃഷ്‌ണദാസ് വ്യക്തമാക്കി.
കേരളത്തിന്‍റെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചു. രാവിലെ 11.12ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസിന് പച്ചക്കൊടി വീശി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അടക്കം ചടങ്ങില്‍ സന്നിഹിതരായിരുന്നു.