വ്യാജ അറസ്റ്റ് വീഡിയോയിലൂടെ മുംബൈ പൊലീസിനെ അപകീർത്തിപ്പെടുത്തി; ഉർഫി ജാവേദിനെതിരെ കേസെടുത്തു - പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് വ്യാജവീഡിയോ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/04-11-2023/640-480-19942550-thumbnail-16x9-urfi-javed-fake-arrest-video-mumbai-police-registered-fir.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Nov 4, 2023, 8:59 PM IST
മുംബൈ: മോശം വസ്‌ത്രധാരണത്തിന്‍റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി വ്യാജവീഡിയോ നിർമിച്ച സംഭവത്തിൽ നടി ഉർഫി ജാവേദിനെതിരെ കേസ്. ഉർഫി ഉൾപ്പടെ 4 പേർക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്. കഫേയിൽ ഇരിക്കുകയായിരുന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന രീതിയിലാണ് ഉർഫി വീഡിയോ നിർമിച്ചത്. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥർ ഉർഫിയുടെ അടുത്തുചെന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനെന്ന് ചോദിക്കുമ്പോൾ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്‌ത്രം ധരിച്ചെത്തിയതിനെന്ന് പൊലീസുകാർ ഉർഫിക്ക് മറുപടി നൽകുന്നതായും കാണാം. എന്നാൽ ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി മുംബൈ പൊലീസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെയാണ് നടി ഉർഫി ജാവേദും രണ്ട് സ്‌ത്രീകളും ഒരു പുരുഷനും ഉൾപ്പടെയുള്ള സംഘം പൊലീസ് യൂണിഫോമും ഐഡന്‍റിറ്റിയും ഉപയോഗിച്ച് വ്യാജ റീലുകൾ നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്‌തി നേടുന്നതിനായാണ് ഉർഫി ജാവേദ് ഇത്തരത്തിൽ റീലുകൾ നിർമിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഒഷിവാര പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും ആൾമാറാട്ടം നടത്തിയവരെ അറസ്റ്റ് ചെയ്യുകയും പോലീസ് ജീപ്പെന്ന വ്യാജേന ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. ഉർഫിക്കെതിരെ സെക്ഷൻ 171, 419, 500, 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.