VIDEO | തോക്കില്‍ തിര നിറയ്‌ക്കുന്നത് പോലും അറിയാത്ത പൊലീസുകാര്‍ ; ഞെട്ടി ഡിഐജി - up police viral videos
🎬 Watch Now: Feature Video
സന്ത്‌കഭീര്‍ നഗര്‍ (ഉത്തര്‍ പ്രദേശ്): തോക്കില്‍ എങ്ങനെ തിരകള്‍ നിറയ്‌ക്കണം എന്നത് പോലും അറിയാതെ യുപിയിലെ ഒരു സ്റ്റേഷനിലെ പൊലീസുകാര്‍. ബസ്‌തി റേഞ്ച് ഡിഐജി ആര്‍ കെ ഭരദ്വാജിന്‍റെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനത്തില്‍ കണ്ടെത്തിയത് പൊലീസുകാരുടെ പരിതാപകരമായ അവസ്ഥ. സന്ത്കഭീര്‍ നഗറിലെ കലീലബാദ് എന്ന പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് സബ് ഇന്‍സ്‌പെക്‌ടര്‍ അടക്കമുള്ള പല പൊലീസുകാര്‍ക്കും സ്റ്റേഷനിലുള്ള തോക്കുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത കാര്യം ഡിഐജി കണ്ടെത്തിയത്. സ്റ്റേഷനിലെ ടിയര്‍ ഗണ്ണുകള്‍, പിസ്‌റ്റളുകള്‍, റൈഫിളുകള്‍, എന്നിവ എങ്ങനെയാണ് ഉപയോഗിക്കുകയെന്ന് കാണിക്കാന്‍ പൊലീസുകാരോട് ഡിഐജി ആവശ്യപ്പെടുകയായിരുന്നു. അതിനിടെ ഒരു പൊലീസുകാരന്‍ ബാരലിലൂടെ തിര അകത്തേക്ക് ഇട്ടു. ഇതുകണ്ട് ഡിഐജിക്ക് അടക്കം ചിരി പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല. പൊലീസുകാര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അറിവില്ലാത്തത് വലിയ സുരക്ഷാപ്രശ്‌നമാണ് ഉയര്‍ത്തുന്നത്. സ്റ്റേഷനില്‍ ഉള്ള എല്ലാവരും തോക്കുകള്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ദിവസവും പരിശീലിക്കണമെന്ന് ഡിഐജി നിര്‍ദേശിച്ചു.
Last Updated : Feb 3, 2023, 8:37 PM IST