Unauthorized Construction Idukki: ദൗത്യസംഘം ഇടുക്കിയില്‍; നിയമം ലംഘിച്ചുള്ള നിര്‍മാണം കൂടുതല്‍ പള്ളിവാസലിലും ശാന്തന്‍പാറയിലും - ഭൂമി കയ്യേറ്റം
🎬 Watch Now: Feature Video
Published : Oct 13, 2023, 10:11 AM IST
ഇടുക്കി : ദൗത്യസംഘം വീണ്ടും ഇടുക്കിയിലേക്കെത്തുമ്പോൾ ഏറ്റവും കൂടുതൽ നടപടികൾ ബാധിക്കുക ശാന്തൻപാറ, പള്ളിവാസൽ വില്ലേജുകളിൽ എന്ന് സൂചന (Unauthorized Construction). അനധികൃത നിർമാണങ്ങളുടെ റവന്യൂ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ നിയമം ലംഘിച്ചുള്ള നിര്‍മാണം പള്ളിവാസല്‍, ശാന്തന്‍പാറ വില്ലേജുകളിലെന്ന് റവന്യൂ റിപ്പോർട്ട്. ഏറെ വിവാദമായി ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാര്‍ വില്ലേജില്‍ മൂന്നും, കെഡിഎച്ച് വില്ലേജില്‍ നാലും അനധികൃത നിര്‍മാണങ്ങള്‍ മാത്രമെന്നും കണ്ടെത്തൽ. റവന്യൂ വകുപ്പ് തയാറാക്കിയ അനധികൃത നിർമാണങ്ങളുടെ പട്ടികയിൽ ഏറ്റവും അധികം നിർമാണങ്ങൾ നടന്നിട്ടുള്ള വില്ലേജുകളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് ശാന്തൻപാറ, പള്ളിവാസൽ വില്ലേജുകളാണ് ശാന്തന്‍പാറയില്‍ സിപിഎം ഓഫിസടക്കം നിയമം ലംഘിച്ചുള്ള നിർമാണമെന്ന് റിപ്പോർട്ടിലുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള അനധികൃത നിര്‍മാണവും ശാന്തന്‍പാറ പഞ്ചായത്തിലാണ് ഏറ്റവും അധികം. പള്ളിവാസലില്‍ അനധികൃത നിര്‍മാണം 19 എണ്ണമാണ്. പള്ളിവാസലിലെ അനധികൃത നിര്‍മാണത്തില്‍ 16 എണ്ണവും റിസോര്‍ട്ടാണ്. അതേസമയം ഏറെ വിവാദമായി ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാര്‍ വില്ലേജില്‍ മൂന്നും, കെഡിഎച്ച് വില്ലേജില്‍ നാലും അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രം. മൂന്നാറിലെ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം കെഎസ്ഇബി ഭൂമി കയ്യേറി നടത്തിയ അനധികൃത നിര്‍മാണത്തിന്‍റെ പട്ടികയില്‍ ഉണ്ട്. വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ റവന്യൂ വകുപ്പ് അനധികൃതമായ നിര്‍മാണം ആകെ കണ്ടെത്തിയത് ഏഴെണ്ണം. ഏഴെണ്ണവും പട്ടയ ഭൂമിയില്‍ തന്നെ. ദൗത്യസംഘം എത്തുമ്പോൾ ഏതുതരത്തിൽ ആയിരിക്കും ഇടപെടൽ നടത്തുക എന്നതിൽ ജില്ലയിലെ കർഷകർക്ക് ആശങ്കയുണ്ട്.