ഞൊടിയിടയില്‍ ഇടിച്ചുതെറിപ്പിച്ച് കാർ, ദൂരേയ്‌ക്ക് തെറിച്ചുവീണ് യുവാക്കൾ ; നടുക്കും സിസിടിവി ദൃശ്യം - ഞെടിയിടയ്‌ക്കുള്ളിൽ ഇടിച്ച് തെറിപ്പിച്ച് കാർ
🎬 Watch Now: Feature Video
ഈറോഡ് : അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ ഈറോഡിന് സമീപം ഭവാനിയിലാണ് സംഭവം. നന്ദഗോപാൽ, ശക്‌തിവേൽ എന്നീ യുവാക്കൾക്കാണ് പരിക്കേറ്റത്. ഭവാനിക്ക് സമീപം റോഡരികിലെ ചായക്കടയിൽ നിൽക്കുകയായിരുന്ന യുവാക്കളുടെ മേലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ഈറോഡിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിനിരയാക്കിയ കാർ ഓടിച്ചിരുന്ന ഇന്ദിര നഗർ സ്വദേശി അർദ്ധനാരീശ്വരനെ പൊലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Last Updated : Feb 3, 2023, 8:27 PM IST