VIDEO | കാറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം ; 2 പേർ അറസ്‌റ്റിൽ, ദൃശ്യം പുറത്ത് - മാല പൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

🎬 Watch Now: Feature Video

thumbnail

By

Published : May 17, 2023, 9:16 PM IST

ചെന്നൈ : തമിഴ്‌നാട്ടിൽ കാറിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് സ്വിഗ്ഗി ജീവനക്കാരൻ ഉൾപ്പടെ രണ്ട് പേർ അറസ്‌റ്റിൽ. മെയ്‌ 14 ന് കോയമ്പത്തൂരിലായിരുന്നു സംഭവം. ബീലമേട് ഹാറ്റ്‌കോ കോളനി സ്വദേശി രാജ്‌കുമാറിന്‍റെ ഭാര്യ കൗസല്യയുടെ മാലയാണ് മോഷ്‌ടാക്കളുടെ സംഘം കവരാൻ ശ്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

ഒറ്റയ്‌ക്ക് റോഡിലൂടെ നടക്കുകയായിരുന്ന സ്‌ത്രീയുടെ അടുത്തേയ്‌ക്ക് വെള്ള കാറിൽ സംഘമെത്തി. തുടര്‍ന്ന് മുൻവശത്തെ ഗ്ലാസ് താഴ്‌ത്തി കൗസല്യയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മാല രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ചതിനാൽ സംഘത്തിന്‍റെ ശ്രമം വിഫലമായി. ഇവരുടെ ആക്രമണത്തിൽ സ്‌ത്രീ നിലത്ത് വീണെങ്കിലും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. 

ശേഷം കൗസല്യ കോയമ്പത്തൂർ - സിങ്കനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ സിങ്കനല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തുടർന്ന് മെയ് 16 ന് പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. 

അഭിഷേക് കുമാർ, ശക്തിവേൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവണ്ണാമല സ്വദേശിയായ അഭിഷേക് സ്വിഗ്ഗി ജീവനക്കാരനാണ്. കഴിഞ്ഞ 20 വർഷമായി കോയമ്പത്തൂരിലാണ് അഭിഷേക് താമസിക്കുന്നത്. ധർമപുരി സ്വദേശി ശക്തിവേലും അഭിഷേകും ചേർന്ന് കാറിൽ നിന്ന് നമ്പര്‍പ്ലേറ്റ് നീക്കിയാണ് മോഷണ ശ്രമം നടത്തിയത്. 

ബധിരൻ ചമഞ്ഞ് മോഷണശ്രമം : കഴിഞ്ഞ ദിവസം കോട്ടയത്ത് ബധിരൻ ചമഞ്ഞ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്ന് 1.36 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തമിഴ്‌നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകനാണ് പൊലീസ് പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. 

മെയ്‌ ആറിന് ബധിരനാണെന്ന് പറഞ്ഞ് സഹായം ചോദിച്ച് ചിട്ടി സ്ഥാപനത്തിൽ എത്തിയ പ്രതി മേശപ്പുറത്ത് വച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്ത് ഓടുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്.

നഗര മധ്യത്തിൽ വൻ മോഷണം : ഏപ്രിലിൽ കൊല്ലം ജില്ലയിൽ അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിൽ നിന്ന് 27 പവൻ്റെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ധീരജ് രവിയും കുടുംബവും സെക്കൻഡ് ഷോ സിനിമ കാണാൻ പോയ സമയത്താണ് തേവള്ളിയിലെ ഇവരുടെ വീടായ ഗൗരി ശിവത്തിൽ മോഷണം നടന്നത്. വീടിൻ്റെ പിന്നാമ്പുറത്തെ മതിൽ ചാടിക്കടന്നാണ് മോഷ്‌ടാക്കൾ വീട്ടിൽ എത്തിയത്.

വീടിൻ്റെ രണ്ടാം നിലയിലെത്തിയ മോഷ്‌ടാക്കൾ പിൻവാതിലിൻ്റെ പൂട്ടുകൾ തകർത്താണ് വീടിനകത്ത് കയറിയത്. ശേഷം ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്‌ടിക്കുകയായിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.