ചുരത്തിൽ ടെമ്പോ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു - vanoverturned by losecontrol at Thamarasserychuram
🎬 Watch Now: Feature Video


Published : Dec 10, 2023, 12:42 PM IST
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മുട്ട കയറ്റിയ വാഹനം മറിഞ്ഞ് (Thamarassery accident) ഗതാഗഗതം തടസപ്പെട്ടു (The tempo overturned at the pass and the traffic was disrupted). ചുരം ഒന്നാം വളവിൽ മുട്ട കയറ്റിെയത്തിയ ടെമ്പോ വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ (ഡിസംബർ 9) രാത്രി ഏഴ് മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് റോഡിൽ പരന്നൊഴുകിയിരുന്നു. മുട്ടയുടെ അവശിഷ്‌ടത്തിൽ തെന്നി ഇരുചക്ര വാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും യാത്ര ചെയ്യുന്നത് ദുഷ്‌കരമായി തീർന്നു. മുക്കത്ത് നിന്നും ഫയർ ഓഫിസർ എം അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം( mukkam fire station ) വളരെ വേഗം സംഭവ സ്ഥലത്തെത്തി. തുടർന്ന് വെള്ളം പമ്പ് ചെയ്‌ത് റോഡ് വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചുരത്തിൽ വാഹന അപകടങ്ങൾ പതിവായി മാറുകയാണ് രാത്രി കാലങ്ങളിലാണ് കൂടുതലായും അപകടങ്ങൾ സംഭവിക്കുന്നത്.
also read : താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; യുവതി മരിച്ചു