തൃശൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ; രണ്ട് മരണം - വാഹനാപകടത്തിൽ രണ്ട് മരണം

🎬 Watch Now: Feature Video

thumbnail

By

Published : Apr 16, 2023, 11:47 AM IST

തൃശൂർ : തൃശൂർ തളിക്കുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം. കൊപ്രക്കളത്ത് കെ എസ്‌ ആർ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പറവൂർ തട്ടാൻപടി സ്വദേശി പത്മനാഭന്‍ (81) ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു, ഭാര്യ ശ്രീജ, ഇവരുടെ മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം തകർന്നു. 'ആക്‌ട്‌സ്' പ്രവർത്തകരാണ് ഉടൻ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 

Also read : അമിത വേഗത്തില്‍ എത്തിയ കാര്‍ എട്ട് പേരെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ഇന്‍ഡോറില്‍

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.