Thrissur Mapranam Church Attack Visuals മാപ്രാണം പള്ളി പെരുന്നാൾ, സംഘർഷത്തിന്‍റെ വീഡിയോ പുറത്ത് - മാപ്രാണം പള്ളി പെരുനാൾ സംഘർഷം
🎬 Watch Now: Feature Video
Published : Sep 15, 2023, 10:43 AM IST
തൃശൂർ : തൃശൂര്‍ മാപ്രാണം പള്ളി പെരുന്നാളിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ വീഡിയോ പുറത്ത് (Thrissur Mapranam church attack visuals). ബുധനാഴ്‌ച (13-9-2023) രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാന്‍റോ പള്ളിത്തറയ്‌ക്ക് കുത്തേറ്റിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മാപ്രാണം ഹോളിക്രോസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് സെന്‍റ് ജോൺ കപ്പേളയിൽ നിന്നുള്ള പുഷ്‌പ കുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘർഷം നടന്നത്. ബാന്‍റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിനിടെ ഒരു സംഘം എത്തി ഷാന്‍റോയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ ഇവർ തമ്മിൽ കയ്യാങ്കളിയിൽ ഏർപ്പെട്ടു. ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ നടന്ന സംഘർഷത്തിൽ ഒരാൾ ഷാന്‍റോയുടെ വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ ഷാന്‍റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഷാന്‍റോയുടെ പരിക്ക് ഗുരുതരമല്ലെന്നും ഇയാൾ സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കുത്തിയ പ്രതിയെ തിരിച്ചറിയാനായിട്ടില്ല. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്‌തമാക്കി.