മുഖ്യമന്ത്രിയുടെ നാട് കണ്ണൂരല്ലേ , ഇത് കാണണം സർ; കോടികള്‍ ചെലവഴിച്ച വാതക ശ്‌മശാനം തുരുമ്പെടുക്കുന്നു
🎬 Watch Now: Feature Video
കണ്ണൂർ: ഗ്യാസ് ക്രിമിറ്റോറിയം വെറും ഗ്യാസായ കഥ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു സംഭവ കഥ കണ്ണൂരിന് പറയാനുണ്ട്. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പഞ്ചായത്ത് ഒരു ശ്‌മശാനം പണിതു. വെറും ശ്‌മശാനമല്ല, വാതക ശ്‌മശാനം. എന്നാൽ ഇവിടെ ഇപ്പോഴും ശവ സംസ്‌കാരം വിറകുകൊണ്ടും ചിരട്ട കൊണ്ടും തന്നെ (three year after inauguration gas crematorium without operation in kannur).
ഇക്കഴിഞ്ഞ ഒക്ടോബർ 31 ന് രാമന്തളി കുന്നരുവിലെ വാതക ശ്‌മശാനത്തിന് മൂന്ന് വയസ്സ് തികഞ്ഞു. ഉദ്ഘാടനം കഴിഞ്ഞിട്ടും ഒരൊറ്റ മൃതദേഹം പോലും ഇവിടെ സംസ്‌രിച്ചിട്ടില്ല. പിന്നെന്തിനാണ് ഈ ശ്‌മശാനം നിർമിച്ചതെന്ന സംശയം ബാക്കിയാകുന്നു. ഒരു കോടിയോളം രൂപ പൊതുഖജനാവില്‍ നിന്ന് ശ്‌മശാന നിര്‍മ്മാണത്തിനുവേണ്ടി പാഴാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
ഉപകരണങ്ങൾ പലതും തുരുമ്പെടുത്തു നശിച്ചു. തുരുമ്പിച്ച പുകക്കുഴൽ പുറത്തു കാണാം. അകത്തെ മറ്റ് ഉപകരണങ്ങളുടെ കാര്യം ആരും അന്വേഷിക്കാറില്ല. ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ടുപയോഗിച്ചാണ് രാമന്തളി പഞ്ചായത്ത് ഈ വാതക ശ്‌മശാനം നിർമിച്ചത്. ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാനുളള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരേയും ഉണ്ടായിട്ടില്ല. എത്രയും പെട്ടന്ന് ശ്‌മാശനത്തിന്‍റെ കാര്യത്തിൽ അധികൃതർ ഒരു തീരുമാനത്തിലെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.