എടമുട്ടം ബീവറേജ് ഔട്ട് ലെറ്റിലെ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - മോഷണ ദൃശ്യങ്ങള്‍ പുറത്ത്
🎬 Watch Now: Feature Video


Published : Jan 7, 2024, 9:12 PM IST
തൃശൂര്‍: എടമുട്ടം ബീവറേജ് ഔട്ട് ലെറ്റിലെ (Edamuttam Beverage Outlet) മോഷണ ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറച്ചെത്തിയ രണ്ട് പേര്‍ പൂട്ട് തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് (CCTV Footage of theft). ഡിസംബര്‍ 29 ന് പുലർച്ചെ 2 മണിയോടെയാണ് ബീവറേജിൻ്റെ ഷട്ടർ പൊളിച്ച് മോഷണം നടന്നത്. 65000 രൂപയുടെ മദ്യകുപ്പികളാണ് മോഷ്‌ടാക്കള്‍ കവർന്നത്. വില കൂടിയ മദ്യക്കുപ്പികളാണ് ഏറെയും മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷ്‌ടാക്കൾ മോഷണം നടത്തിയിരിക്കുന്നത്. രാവിലെ ഔട്ട്ലെറ്റ് തുറക്കാൻ വന്നപ്പോഴാണ് ജീവനക്കാർ മോഷണ വിവരമറിയുന്നത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം ജനുവരി 3 ന് പൊലീസിനെ വട്ടം കറക്കിയ മോഷ്‌ടാവ് പിടിലായി. അടച്ചിട്ട വീടിന്‍റെ വാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച പത്തനംതിട്ട തിരുവല്ല പരുത്തിക്കാട്ട് മണ്ണിൽ സന്ധ്യാ ഭവനിൽ സന്തോഷ് കുമാർ എന്ന ഹസൻ (44) ആണ് തേഞ്ഞിപ്പലം പോലീസിന്‍റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഓപ്പറേഷന്‍ നടത്തുക. പൊലീസ് എത്ര തലകുത്തി മറിഞ്ഞാലും ഹസന്‍റെ പൊടിപോലും കണ്ടെത്തുക പ്രയാസമാണ്. ഇപ്പൊള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെങ്കിലും ഒന്നും മോഷ്‌ടിക്കാതെ തന്നെ ഹസന്‍ പൊലീസിന്‍റെ വലയിലാവുകയായിരുന്നു.