Collector Divya S Iyer In Class Room As A Student : അധ്യാപകദിനത്തില്‍ വീണ്ടും വിദ്യാര്‍ഥിയായി കലക്‌ടര്‍ ദിവ്യ എസ് അയ്യര്‍ - ജില്ലാ ശിശുക്ഷേമ സമിതി
🎬 Watch Now: Feature Video
Published : Sep 6, 2023, 9:05 AM IST
|Updated : Sep 6, 2023, 9:19 AM IST
പത്തനംതിട്ട : അധ്യാപകദിനത്തില്‍ വിദ്യാര്‍ഥിയായി ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യര്‍. കലക്‌ടർ നേരിട്ട് ക്ലാസിലെത്തിയ കാഴ്‌ച വിദ്യാര്‍ഥികള്‍ക്കും കൗതുകമായി (Collector Divya S Iyer In Class Room As A Student). പത്തനംതിട്ട കൈപ്പട്ടൂര്‍ സെന്‍റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ അധ്യാപകദിനമായതിനാല്‍ വിദ്യാര്‍ഥികളായിരുന്നു ക്ലാസുകള്‍ നയിച്ചത് (Teachers Day Celebration). എട്ടാം ക്ലാസുകാരിയായ ദേവനന്ദയുടെ മലയാളം ക്ലാസില്‍, കുട്ടികൾക്കൊപ്പം ഇരുന്ന് വഞ്ചിപ്പാട്ടിന്‍റെ ചരിത്രം കേള്‍ക്കുമ്പോള്‍ പഴയ സ്‌കുൾ വിദ്യാർഥിയായി മാറി ജില്ല കലക്‌ടർ (Pathanamthitta District Collector Divya S Iyer). കുട്ടികൾക്കൊപ്പം വിദ്യാർഥിയായി അല്‍പ സമയം ചെലവഴിക്കാനും കലക്‌ടർ മറന്നില്ല. വിദ്യാർഥിയുടെ ജിജ്ഞാസയോടെ കലക്‌ടർ, കുട്ടി ടീച്ചറായ ദേവനന്ദ പദ്യം ചൊല്ലി പഠിപ്പിക്കുന്നത് കേട്ടിരുന്നു. ജില്ല ശിശുക്ഷേമ സമിതി വായന ആസ്വാദന അവാര്‍ഡ് വിതരണത്തിനായി കൈപ്പട്ടൂര്‍ സെന്‍റ് ജോര്‍ജസ് മൗണ്ട് ഹൈസ്‌കൂളില്‍ എത്തിയതായിരുന്നു ജില്ല കലക്‌ടർ. ഏറെക്കാലത്തിന് ശേഷം വിദ്യാര്‍ഥിയായി ക്ലാസിലിരുന്നതിന്‍റെ ആവേശം തനിക്കുണ്ടെന്ന് പറഞ്ഞ കലക്‌ടർ കുഞ്ഞുണ്ണി മാഷിന്‍റെ കവിത വിദ്യാര്‍ഥികള്‍ക്കൊപ്പം ആലപിച്ച ശേഷം, കുട്ടികളോട് യാത്ര പറഞ്ഞു.
ALSO READ : അധ്യാപകദിനം 2022 ; ഗുരു-ശിഷ്യ ബന്ധം പകര്‍ത്തിയ ഒരുപിടി ബോളിവുഡ് ചിത്രങ്ങള്‍