Tariq Anwar On Loksabha Election: 'ലക്ഷ്യം ഇരുപത് സീറ്റ്, സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യം ചർച്ച ചെയ്യും': താരിഖ് അൻവർ - താരിഖ് അൻവർ സീറ്റ് വിഭജനത്തെ കുറിച്ച്
🎬 Watch Now: Feature Video
Published : Oct 16, 2023, 4:35 PM IST
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ (Loksabha Election) കേരളത്തിൽ സിറ്റിങ് എംപിമാർ (Kerala Sitting MPs) മത്സരിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്യുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി (AICC General Secretary) താരിഖ് അൻവർ (Tariq Anwar). രാഹുൽ ഗാന്ധി (Rahul Gandhi) വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും താരിഖ് അൻവർ പറഞ്ഞു. ഇരുപത് സീറ്റും പിടിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ കോൺഗ്രസിന് രണ്ട് എതിരാളികളാണുള്ളത്. അത് ബിജെപിയും ഇടത് മുന്നണിയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുകയാണ്. രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. ജാതി സെൻസസ് നടപ്പാക്കണം എന്ന് തന്നെയാണ് കോൺഗ്രസിൻ്റെ അഭിപ്രായം. വനിത സംവരണം പാർട്ടിക്കകത്ത് നടപ്പാക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേര്‍ത്തു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ ലോക്‌സഭ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്. പതിവിന് വിപരീതമായി ഇത്തവണ സഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റമില്ലെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതെങ്കിലും ചില സീറ്റുകള്‍ കേന്ദ്രീകരിച്ച് ചരടുവലികള്‍ ആരംഭിച്ചതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്.