വീഡിയോ: ഉറങ്ങുന്ന നായക്കുട്ടികള്‍ക്ക് സമീപം പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഒടുവില്‍ പിടികൂടി കാട്ടിലേക്ക് - കടലൂര്‍
🎬 Watch Now: Feature Video

കടലൂര്‍ (തമിഴ്‌നാട്): താലോലിച്ചു ഉറക്കിയ മക്കളെക്കാണാന്‍ തിരികെയെത്തിയപ്പോള്‍ അമ്മ ഞെട്ടി. മക്കളുടെ തലക്ക് മുകളിലായി ഒരു മൂര്‍ഖന്‍ പത്തിവിടര്‍ത്തി തുള്ളുന്നു. പാമ്പിന്‍റെ അടുക്കല്‍ നിന്നും മക്കളെ സംരക്ഷിക്കണമെന്നുണ്ടെങ്കിലും ഭയം കൊണ്ട് അടുത്തേക്ക് പോകാനും സാധിക്കാതെ നിശ്ചലയായ നിന്ന അമ്മക്ക് ഒടുവില്‍ ഒച്ചയിട്ട് വീട്ടുകാരെ കാര്യം അറിയിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു.
കടലൂരിലെ ബാലൂര്‍ ഗ്രാമത്തിലാണ് ഇന്നലെ ഏറെ കൗതുകമുള്ളതും അതേസമയം ഭയപ്പെടുത്തുന്നതുമായ സംഭവം നടക്കുന്നത്. വീട്ടില്‍ വളര്‍ത്തുന്ന നായക്കുട്ടികള്‍ക്ക് സമീപത്ത് മൂര്‍ഖന്‍ പാമ്പെത്തിയതോടെ അടുത്തേക്ക് പോകാൻ കഴിയാതെ വേദനയോടെ നിന്ന അമ്മ ഒടുവില്‍ തന്‍റെ മക്കളുടെ ജീവനില്‍ പേടി തോന്നി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അങ്ങോട്ടേക്കെത്തിയ പാമ്പ് പിടുത്തക്കാരൻ ചെല്ല സമർത്ഥമായി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു.
Last Updated : Feb 3, 2023, 8:35 PM IST