Suresh Gopi About Shashi Tharoor: 'ഹമാസ് മുസ്‌ലിം വംശത്തിന്‍റെ ശത്രു, ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല': സുരേഷ് ഗോപി - Israel Hamas Attack
🎬 Watch Now: Feature Video


Published : Oct 27, 2023, 12:08 PM IST
കോഴിക്കോട് : ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്ന ഹമാസ് മുസ്‌ലിം വംശത്തിന്‍റെ ശത്രുവെന്ന് സുരേഷ് ഗോപി. ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് ശശി തരൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ഇക്കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു (Suresh Gopi About Shashi Tharoor). കോഴിക്കോട് മാധ്യ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കോണ്‍ഗ്രസുകാരും മനുഷ്യരാണ്. അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം. ശശി തരൂരിനെ പോലെയൊരാള്‍ പഠിക്കാതെ ഒന്നും പറയില്ല. ഞാൻ ഇക്കാര്യം ഇതിന് മുമ്പ് ഇസ്രയേലിൽ നിന്ന് വിളിച്ച മലയാളികളോടും പറഞ്ഞതാണ് (Shashi Tharoor's Speech About Hamas). ഇസ്രയേലിന്‍റെ ശത്രുവല്ല ഹമാസ്. മുസ്‌ലികളുടെ ശത്രുവാണ്. മുസ്‌ലിം വംശത്തിന്‍റെ ശത്രുവാണ്. അത്രയെ ശശി തരൂർ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അതിൽ തെറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടിയുറച്ച കോൺഗ്രസുകാരനാണ് ശശി തരൂർ. അതുകൊണ്ട് സത്യം പറയാൻ പാടില്ലയെന്ന് ആരും നിർബന്ധിക്കരുത്. ഒരു തീവ്രവാദിയും ഇവിടെ വാഴരുത്. ഹമാസ് അവസാനിക്കണം, അതിനെ ആര് അവസാനിപ്പിക്കണം എന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ അഭിപ്രായമായി ശശി തരൂരിന്‍റെ അഭിപ്രായത്തെ കണ്ടാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു (Israel Hamas Attack).