തൃശൂര്‍ ചാലക്കുടി കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം

By ETV Bharat Kerala Team

Published : Jan 13, 2024, 6:33 PM IST

thumbnail

തൃശൂര്‍ : ചാലക്കുടി കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. (Supermarket Fire Accident in Trissur chalakudy) മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്‌ടം. കാടുകുറ്റിയിലെ ഹയ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്ന് (ജനുവരി 13 ശനി) വെളുപ്പിന് അഞ്ചരയോടെയാണ് സൂപ്പർമാർക്കറ്റിൽ തീപിടിത്തം ഉണ്ടായത് (Fire Accident) . സൂപ്പർമാർക്കറ്റിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നത് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ് അധികൃതരെയും ഫയർഫോഴ്‌സിനെയും (Fire and Rescue service) വിവരമറിയിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമാണ് തീപിടിത്തത്തിൽ ഉണ്ടായതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതർ പറഞ്ഞു. റാക്ക്, സീലിംഗ്, പച്ചക്കറി എന്നീ വിഭാഗങ്ങളാണ് തീ പിടിത്തത്തിൽ കത്തിനശിച്ചത്. പെഡസ്റ്റൽ ഫാനിൽ (Pedestal Fan) നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം  തീപിടുത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ഫോഴ്‌സ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.