ഹൈദരാബാദ്: അടുത്തിടെ ലോഞ്ച് ചെയ്‌ത ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് സ്‌മാർട്‌ഫോണുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തി. ഐഫോൺ 16 സീരിസിലെ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകൾ കഴിഞ്ഞ സെപ്‌റ്റംബർ 9ന് ആപ്പിൾ ഇവന്‍റിൽ ആയിരുന്നു അവതരിപ്പിച്ചത്. ഇന്ന് മുതലാണ് ആഗോളതലത്തിൽ വിൽപനയ്‌ക്കായി ലഭ്യമാകുന്നത്.
ഇന്ത്യയിൽ ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും, ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽ നിന്നും, മറ്റ് തേർഡ് പാർട്ടി റീട്ടെയിലർമാരിൽ നിന്നും ഐഫോൺ 16 ലഭ്യമാകും. 79,900 രൂപയാണ് ഐഫോൺ 16 ന്‍റെ പ്രാരംഭ വില. ആപ്പിൾ ഇന്‍റലിജൻസും, ക്യാമറ കൺട്രോൾ ബട്ടണും, ആക്ഷൻ ബട്ടണുമാണ് ഐഫോൺ 16ലെ അപ്‌ഡേഷനുകളിൽ ശ്രദ്ധേയമായ ഫീച്ചറുകൾ. എന്നാൽ ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഐഫോൺ 16 സീരിസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
#WATCH | Long queues seen outside the Apple store in Delhi's Saket
— ANI (@ANI) September 20, 2024
Apple started its iPhone 16 series sale in India today. pic.twitter.com/hBboHFic9o
ഐഫോൺ 16 സീരിസിന്‍റെ പോർഫോമൻസിനെ കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. ബേസിക് മോഡലിന് 79,900 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന ഐഫോൺ 16ന്‍റെ മറ്റ് മോഡലുകളുടെ ഇന്ത്യയിലെ വില പരിശോധിക്കാം.
ഐഫോൺ 16 വിവിധ മോഡലുകളുടെ വില:
മോഡൽ | സ്റ്റോറേജ് | |||
128 GB | 256 GB | 512 GB | 1TB | |
ഐഫോൺ 16 | 79,900 രൂപ | 89,900 രൂപ | 1,09,900 രൂപ | |
ഐഫോൺ 16 പ്ലസ് | 89,900 രൂപ | 99,900 രൂപ | 1,19,900 രൂപ | |
ഐഫോൺ 16 പ്രോ | 1,19,900 രൂപ | 1,29,900 രൂപ | 1,49,900 രൂപ | 1,69,900 രൂപ |
ഐഫോൺ 16 പ്രോ മാക്‌സ് | 1,44,900 രൂപ | 1,64,900 രൂപ | 1,84,900 രൂപ |
എവിടെ നിന്ന് വാങ്ങാം?
ഇന്ത്യയിൽ ഐഫോൺ 16 സീരിസിലെ സ്‌മാർട്ട്‌ഫോണുകൾ ആപ്പിളിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നോ, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്‌കാർട്ട്, മറ്റ് മൾട്ടിബ്രാൻഡഡ് സ്റ്റോറുകളായ ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവിടങ്ങളിൽ നിന്നോ വാങ്ങാം. കൂടാതെ ആപ്പിളിൻ്റെ ഡൽഹിയിലെയും മുംബൈയിലെയും ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ലഭ്യമാകും.
ഡിസ്‌കൗണ്ടുകൾ:
ഐഫോൺ 16 വാങ്ങാനായി നിൽക്കുന്നവരെ കാത്തിരിക്കുന്ന ഓഫറുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ അമേരിക്കൻ എക്‌സ്‌പ്രസ് ബാങ്ക് എന്നിവയുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ₹5,000 വരെ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ടുകൾ ലഭ്യമാകും. ഇതോടെ ഐഫോൺ 16 ബേസിക് മോഡൽ 74,900 രൂപ ഓഫർ വിലയിൽ സ്വന്തമാക്കാനാകും.
കൂടാതെ മുൻനിര ബാങ്കുകൾ വഴി പേയ്‌മെന്‍റ് നടത്തുമ്പോൾ 3 മുതൽ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാകും.
എക്‌സ്‌ചേഞ്ച് ഓഫറുകൾ:
മറ്റ് ഐഫോൺ മോഡലുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് ₹67,500 വരെ ലഭിക്കും. ഈ തുക പുതിയ ഐഫോൺ 16 വാങ്ങുമ്പോൾ നേരിട്ട് പ്രയോഗിക്കാൻ സാധിക്കും. ഇത് പുതിയ ഐഫോൺ 16 സീരീസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവർക്ക് നല്ല ഓപ്‌ഷനാണ്. കൂടാതെ ഐഫോൺ 16 ന്‍റെ ഏതെങ്കിലും മോഡൽ വാങ്ങുന്നവർക്ക് ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പ്ലസ്, ആപ്പിൾ ആർക്കേഡ് എന്നിവയിലേക്കുള്ള മൂന്ന് മാസത്തെ കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും.