ETV Bharat / international

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; നടപടി ഹിസ്ബുള്ള മേധാവിയുടെ പ്രതികാരാഹ്വാനത്തിന് പിന്നാലെ - Israel Airstrikes In Lebanon - ISRAEL AIRSTRIKES IN LEBANON

ദക്ഷിണ ലെബനനില്‍ 52 വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയെന്ന് ലെബനന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ നാഷണല്‍ ന്യൂസ് ഏജന്‍സി. രാത്രി ഒന്‍പത് മണി മുതല്‍ പത്ത് മണിവരെ ആയിരുന്നു ആക്രമണം. നേരത്തെ ഇസ്രയേല്‍ ലെബനനും ഹിസ്‌ബുള്ളയ്ക്കും നേരെ നടത്തിയ പേജര്‍, വാക്കി ടോക്കി ആക്രമണത്തിന് പിന്നാലെയാണിത്. ഈ ആക്രമണങ്ങളില്‍ 37 പേര്‍ മരിക്കുകയും മൂവായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

HEZBOLLAH CHIEF  REVENGE CALL  HASSAN NASRALLAH  ISRAEL
israel-launches-airstrikes-in-lebanon (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 11:21 AM IST

ബെയ്‌റൂട്ട്/ജെറുസലേം : ഇസ്രയേല്‍ സൈന്യം ഹിസ്‌ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനന്‍റെ സൈനിക വൃത്തങ്ങള്‍. തങ്ങളെ ആക്രമിച്ചതിന് പകരമായി ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റള്ള പ്രതികാര നടപടികള്‍ക്ക് ആഹ്വാനം ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്‍റെ നടപടി.

ഹിസ്‌ബുള്ള പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളില്‍ സ്ഫോടക വസ്‌തുക്കള്‍ നിറച്ച് തങ്ങളുടെ ആളുകളെ ഇസ്രയേല്‍ കൊല്ലുകയായിരുന്നുവെന്ന് നസ്‌റുള്ള ആരോപിച്ചു. ലെബനനില്‍ ഉടനീളം നടത്തിയ ആക്രമണങ്ങളില്‍ 37 പേര്‍ മരിച്ചു. മൂവായിരം പേര്‍ക്ക് പരിക്കേറ്റു.

ഇസ്രയേല്‍ റോക്കറ്റ് ആക്രമണങ്ങളാണ് അഴിച്ച് വിട്ടത്. തങ്ങള്‍ ഭീകരരുടെ താവളങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്‌താവനയില്‍ അറിയിച്ചു. ഇസ്രയേലിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഒരുക്കിയ ആയിരത്തോളം ആയുധങ്ങള്‍ സംഭരിച്ചിരുന്ന പ്രദേശത്താണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. രാത്രി ഒന്‍പതിനും പത്തിനുമിടയില്‍ ഇസ്രയേല്‍ 52 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനന്‍റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ നാഷണല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. 150 വ്യോമ-ഭൂതല മിസൈലുകളാണ് ഇസ്രയേല്‍ വര്‍ഷിച്ചത്. നൂറോളം റോക്കറ്റ് ലോഞ്ചറുകള്‍ തങ്ങള്‍ തകര്‍ത്തുവെന്നാണ് ഇസ്രയേലിന്‍റെ അവകാശ വാദം. ആയിരം ആക്രമണങ്ങള്‍ നടത്താന്‍ സജ്ജമാക്കിയിരുന്നതാണ് അവയെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ആക്രമണം അര്‍ധരാത്രിക്ക് തൊട്ടുമുമ്പാണ് അവസാനിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കന്‍ ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് 50 കത്യുഷ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്.

Also Read: വംശഹത്യ ആരോപണങ്ങള്‍ വസ്‌തുത വിരുദ്ധവും അധാര്‍മികവും നിഷ്‌ഠൂരവും; ലക്ഷ്യം ഹമാസിന്‍റെ ഉന്മൂലനം മാത്രമെന്ന് ഇസ്രയേല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.