കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു - നെടുങ്കണ്ടത്ത്

🎬 Watch Now: Feature Video

thumbnail

By

Published : May 13, 2023, 4:39 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകിൽ സൂര്യ ഭവനിൽ ശെന്തിലിൻ്റെ മകൻ ഹാർവിൻ (13) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.

അപകടം ഇങ്ങനെ: മേട്ടകിയിലെ ഏലത്തോട്ടത്തിന് സമീപത്തെ കുളത്തിൽ സഹോദരി ഹർഷിനി അടങ്ങുന്ന സുഹൃത്ത് സംഘത്തോടൊപ്പമാണ് ഹാർവിൻ കുളിക്കാനെത്തിയത്. മാത്രമല്ല സുരക്ഷിതത്വത്തിന്‍റെ ഭാഗമായി അരയിൽ കയറു കെട്ടിയാണ് ഹാർവിൻ കുളത്തിൽ ഇറങ്ങിയത്. എന്നാല്‍ നീന്തൽ പഠിക്കുന്നതിനിടയിൽ കുട്ടി മുങ്ങിമരിക്കുകയായിരുന്നു. 

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ കരയ്ക്ക് എത്തിച്ചത്. ഉടൻ തന്നെ നെടുങ്കണ്ടം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെടുങ്കണ്ടം ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഹാർവിൻ. 

അപകടം ഒഴിയുന്നില്ല: കഴിഞ്ഞദിവസം മലപ്പുറത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചിരുന്നു. പാഴൂർപുത്തൻ പിടിയേക്കൽ സൈനുദ്ദീന്‍റെ മകൻ മുഹമ്മദ് സനൂപ് (12) ആണ് കുറ്റിപ്പുറം ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മരിച്ചത്. ബന്ധുവായ കുട്ടിക്കൊപ്പമാണ് മുഹമ്മദ് സനൂപ് കുളിക്കാനെത്തിയത്. എന്നാല്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തെരച്ചിലിലാണ് സനൂപിനെ രക്ഷിക്കാനായത്. എന്നാല്‍ തൊട്ടടുത്തുള്ള അമാന ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also Read: നദിയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികള്‍ മണലെടുത്ത പ്രദേശത്തെ കുഴികളില്‍ പെട്ട് മുങ്ങിമരിച്ചു, പ്രതിഷേധവുമായി ബന്ധുക്കള്‍

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.