വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരനെ കടിച്ച് തെരുവ് നായ, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: വീഡിയോ - തൃശൂര്‍ പെരിങ്ങോട് തെരുവ് നായ ആക്രമണം
🎬 Watch Now: Feature Video
Published : Dec 12, 2023, 9:20 AM IST
തൃശ്ശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു (Stray Dog Attack 3.5 Year Old Boy Injured). തൃശ്ശൂര്‍ പാവറട്ടി പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്താണ് സംഭവം (Stray Dog Attack Thrissur Peringod). പടിപ്പുരക്കൽ ഏങ്ങണ്ടിയൂർ വീട്ടിൽ ലക്ഷ്‌മിയുടെയും വിഷ്‌ണുവിന്‍റെയും മകന്‍ ഗൗതം കൃഷ്‌ണയ്‌ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് തനിയെ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ഇവിടേക്ക് എത്തിയ നായ കുട്ടിയെ ആക്രമിച്ചത്. കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതോടെയാണ് വലിയ അപകടത്തിൽ നിന്നും കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടത് (3.5 Year Old Boy Narrowly Escaped From Stray Dog Attack). വീട്ടുകാര്‍ എത്തിയതോടെ നായ ഓടി പോകുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റു. പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രപരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി ഉയരുന്നുണ്ട്. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.