വിദ്യാര്‍ഥികള്‍ക്ക് ഇത് പരീക്ഷ കാലം; കൊല്ലത്ത് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത് 30,372 പേര്‍ - കൊട്ടാരക്കര
🎬 Watch Now: Feature Video
കൊല്ലം: ഇനി വിദ്യാർഥികൾക്ക് പരീക്ഷ കാലം, എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. പ്ലസ് വൺ, പ്ലസ്‌ടു പരീക്ഷകൾ മാര്‍ച്ച് 10ന് ആരംഭിക്കും. എസ്എസ്എൽസി പരിക്ഷ മാർച്ച് 29 നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 30 നും അവസാനിക്കും.
മാർച്ച് 9മുതൽ 29വരെ യുള്ള ദിവസങ്ങളിലാണ് എസ്‌എസ്‌എല്‍സി പരീക്ഷകൾ നടക്കുന്നത്. കൊല്ലം ജില്ലയിൽ ആകെ 30,372 കുട്ടികൾ ആണ് ഇക്കുറി പരീക്ഷ എഴുതുന്നത്. കൊല്ലം, കൊട്ടാരക്കര, പുനലൂർ എന്നീ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലുമായി 229 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.
ചോദ്യ പേപ്പർ വിതരണത്തിനായി 43 ക്ലസ്റ്ററുകൾ രൂപീകരിച്ചിരുന്നു. ക്ലസ്റ്റർ ചുമതലയുള്ള ഉദ്യോഗസ്ഥർ രാവിലെ ചോദ്യ പേപ്പറുകൾ ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച് പൊലീസ് അകമ്പടിയോട് കൂടി സ്‌കൂളുകളിൽ എത്തിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിദ്യാഭ്യാസ ഉപജില്ല തലത്തിൽ പൂർത്തിയാക്കിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് വിമല ഹൃദയ ഗേള്‍സ് ഹൈസ്‌കൂളിലാണ്. 716 വിദ്യാര്‍ഥികളാണ് വിമല ഹൃദയ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇത്തവണ പരീക്ഷ എഴുതാനെത്തിയത്. അതേസമയം ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതാന്‍ എത്തിയത് കുമ്പളം സെന്‍റ് മൈക്കിള്‍ ഹൈസ്‌കൂളില്‍ ആണ്. മൂന്ന് കുട്ടികളാണ് സെന്‍റ് മൈക്കിള്‍ ഹൈസ്‌കൂളില്‍ പരീക്ഷ എഴുതുന്നത്.
15,536 ആണ്‍കുട്ടികളാണ് ജില്ലയില്‍ ആകെ പരീക്ഷ എഴുതുന്നത്. 14,836 പെണ്‍കുട്ടികളും ഈ വര്‍ഷം പരീക്ഷ എഴുതുന്നുണ്ട്. അതേസമയം കൊല്ലം ജില്ലയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ 609 പേര്‍ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളാണ്.
സംസ്ഥാനത്താകെ 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ആകെ 2,960 പരീക്ഷ സെന്‍ററുകളിലായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.