ഒരേ കിണറ്റിൽ വീണ് പുള്ളിപ്പുലിയും കാട്ടുപന്നികളും, കരയ്‌ക്കെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ : വീഡിയോ - മുണ്ടൂർ മൈലംപുള്ളി വാര്‍ത്ത
🎬 Watch Now: Feature Video

പുള്ളിപ്പുലിയും മൂന്ന് കാട്ടുപന്നികളും ഒരേ കിണറ്റിൽ വീണു. മുണ്ടൂർ മൈലംപുള്ളി മേപ്പാടി ആദിവാസി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. തിങ്കളാഴ്‌ച പകൽ 11ന് തൊഴിലുറപ്പ് തൊഴിലാളികളാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. ഞായറാഴ്‌ച രാത്രി 10.30ന് പന്നികളുടെ നിലവിളി കേട്ടതായി മേപ്പാടി കോളനിവാസികൾ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ വനംവകുപ്പ് ജീവനക്കാരും ആർആർടിയും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവില്‍ പുലിയെ മുകളിലെത്തിച്ചു. കരക്കെത്തിയ പുലി കാട്ടിലേക്ക് ഓടിപ്പോയി. ദീർഘനേരം വെള്ളത്തിൽ കിടന്നതിനെ തുടർന്ന് രണ്ട് കാട്ടുപന്നികൾ ചത്തു. ഒന്നിനെ ജീവനോടെ പുറത്തെടുത്തു.
Last Updated : Feb 3, 2023, 8:24 PM IST