Southern Air Force Exhibition Thiruvananthapuram എയര്‍ക്രാഫ്‌റ്റുകളും തോക്കുകളും പീരങ്കികളും കണ്‍മുന്‍പില്‍; ആവേശമുണര്‍ത്തി വ്യോമസേന പ്രദര്‍ശനം - ദക്ഷിണ വ്യോമസേനയുടെ പ്രദര്‍ശനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/04-09-2023/640-480-19426051-thumbnail-16x9-southern-air-force-exhibition-thiruvananthapuram.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Sep 4, 2023, 9:52 PM IST
തിരുവനന്തപുരം : പുത്തന്‍ എയര്‍ക്രാഫ്‌റ്റുകള്‍, അത്യാധുനിക റഡാറുകള്‍, തോക്കുകള്‍, പീരങ്കികള്‍... വീഡിയോ ഗെയിമുകളിലും സിനിമകളിലും ആവേശം കൊള്ളിക്കാറുള്ള വ്യോമസേനയുടെ ഉപകരണങ്ങള്‍ (Air Force Equipment) കണ്‍മുന്‍പില്‍. ദക്ഷിണ വ്യോമസേനയുടെ (Southern Air Force) നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ വലിയ ആവേശത്തോടെയും കൗതുകത്തോടെയുമാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ എത്തിയത്. ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്‍റെ 40ാം സ്ഥാപക വാര്‍ഷികവും ഓണാഘോഷവും കണക്കിലെടുത്ത് ഓഗസ്‌റ്റ് 26നായിരുന്നു പ്രദര്‍ശനം. തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥിതിചെയ്യുന്ന എയർഫോഴ്‌സ് ടർമാക്കിൽ (Air Force Tarmac) യുദ്ധവിമാനങ്ങളുടേയും ആയുധങ്ങളുടേയും നിശ്ചല പ്രദർശനമാണ് സതേൺ എയർ കമാന്‍ഡോ ഒരുക്കിയത്. സുഖോയ് 30, അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ സാരംഗ്, ഗരുഡ് സ്പെഷ്യൽ ഫോഴ്‌സ്, തേജസ് എയര്‍ക്രാഫ്‌റ്റ്, രോഹിണി റഡാര്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്‍റെ ഉപകരണങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളും പ്രദർശനത്തില്‍ അവതരിപ്പിച്ചിരുന്നു.