സ്വച്ഛതാ അഭിയാന്‍ കാംപയിന്‍ : തിരുനക്കര മഹാദേവക്ഷേത്ര പരിസരം വൃത്തിയാക്കി ശിവരാജ് സിങ് ചൗഹാന്‍ - Shivraj Singh Chouhan Kerala Visit

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 19, 2024, 9:35 AM IST

കോട്ടയം: അയോധ്യ പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിപാടിയുടെ ഭാഗമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്നലെ (വ്യാഴം) തിരുനക്കര ക്ഷേത്ര പരിസരം വൃത്തിയാക്കി. വൈകുന്നേരം നാലരയോടെ നഗരത്തിലെ തിരുനക്കര മഹാദേവക്ഷേത്രത്തിലെത്തിയ ചൗഹാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ചു. തുടര്‍ന്ന് ക്ഷേത്ര മുറ്റത്തെ ചപ്പുചവറുകള്‍ നീക്കി. ക്ഷേത്രത്തിന്‍റെ മുന്നിലെ വിളക്ക് തുടയ്ക്കുകയും ചെയ്‌തു. രാജ്യവ്യാപകമായി നടക്കുന്ന ചടങ്ങിന്‍റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രങ്ങളും പരിസരങ്ങളും വൃത്തിയാക്കുന്ന കാംപയിന്‍ ഏവരും ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തിരുന്നു. ജനുവരി 14 മുതലാണ് സ്വച്ഛതാ അഭിയാന്‍ കാംപയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് ശിവരാജ് സിങ് ചൗഹാന്‍ മടങ്ങിയത്. ബിജെപി നേതാക്കളായ ബി രാധാകൃഷ്‌ണമേനോന്‍, നാരായണന്‍ നമ്പൂതിരി, ജില്ല പ്രസിഡന്‍റ് ജി ലിജിന്‍ ലാല്‍ തുടങ്ങിയവരും ചൗഹാനൊപ്പമുണ്ടായിരുന്നു. നേരത്തെ കോട്ടയത്ത് വികസന സങ്കല്‍പ്പയാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ട് ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു (Shivraj Singh Chouhan at Thirunakkara temple).

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.