രാഹുലിന്‍റെ അറസ്റ്റിൽ യൂത്ത് കോണ്‍ഗ്രസ് സമരം നിൽക്കില്ല, പ്രക്ഷോഭ പരമ്പരകൾ തന്നെ നടക്കും : ഷാഫി പറമ്പില്‍ - യൂത്ത് കോൺഗ്രസ് സമരം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 11, 2024, 4:52 PM IST

തൃശൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റോടെ സംഘടനയുടെ സമരം നിന്നുപോകുമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. (Shafi Parambil On Rahul Mamkootathil's Arrest) രാഹുലിനെയും സഹപ്രവർത്തകരെയും നിശബ്‌ദരാക്കാൻ ശ്രമിച്ചതുപോലെ  കേരളത്തിൽ ഈ നടപടികൾ കൊണ്ട് യൂത്ത് സമരങ്ങൾ നിന്ന് പോകുമെന്നാണ് സർക്കാർ വ്യാമോഹിക്കുന്നതെങ്കിൽ അത് നടക്കില്ല. കൂടുതൽ സമരങ്ങൾ ഉണ്ടാകും. ഇന്ന് മൂന്ന് ജില്ലകളില്‍ സമരമുണ്ട്. നാളെ മൂന്ന് ജില്ലകളിൽ സമരമുണ്ട്. തിങ്കളാഴ്‌ചയും പ്രക്ഷോഭമുണ്ട്. അടുത്ത ദിവസങ്ങളിലായി സമര പരമ്പരകൾ തന്നെ കേരളത്തിൽ നടക്കും. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ തൃശ്ശൂരില്‍ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 17ന് പരിഗണിക്കും. രാഹുലിന് ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ടെന്ന് ആവർത്തിച്ചായിരുന്നു ഇന്നലെ പ്രിൻസിപ്പൽ  സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ചൊവ്വാഴ്‌ച ജാമ്യാപേക്ഷ നിരസിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. അതേസമയം രാഹുലിന്‍റെ  അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. പിന്നാലെ, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്‍റ് ഷാഫി പറമ്പിൽ (Shafi Parambil) എംഎൽഎയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 150ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.