Scissors in stomach case Veena George പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കുന്നു, കുറ്റക്കാരെ സംരക്ഷിക്കില്ല; ഹര്‍ഷിനയ്‌ക്ക് മന്ത്രിയുടെ ഉറപ്പ് - ആരോഗ്യമന്ത്രി വീണ ജോർജ്
🎬 Watch Now: Feature Video
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണ റിപ്പോർട്ടിനെ അംഗീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണവും തൃപ്‌തികരമല്ലാത്തത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യും എന്നും ഈ വിഷയത്തിൽ ഒരാളെയും സംരക്ഷിക്കില്ല എന്നും ഹർഷിനയ്ക്ക് നീതി കിട്ടണം എന്ന് തന്നെയാണ് ആഗ്രഹമെന്നും വീണ ജോർജ് പറഞ്ഞു. ഐസിയുവിലെ പീഡനത്തിൽ പ്രതികളായവർ മെഡിക്കൽ കോളജിൽ എത്തുന്നതിൽ വിലക്കുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെയും മെഡിക്കൽ കോളജിൽ എത്തുന്നതിൽ ഡിഎംഇ വിലക്കിയിട്ടുണ്ട്. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും ആരോഗ്യ മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് പൊലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് (Kozhikode Medical College) ആശുപത്രിയിലെ രണ്ട് ഡോക്‌ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.