ക്ഷേത്രഗാനമേളയില്‍ ആര്‍എസ്‌എസ് ഗണഗീതം, 'ബലികുടീരങ്ങളേ' കൂടി പാടാന്‍ ആവശ്യം ; നിരസിച്ചതില്‍ കര്‍ട്ടന്‍ വലിച്ചുകീറി സിപിഎം പ്രവര്‍ത്തകര്‍ - balikudeerangale ganamela cpm protest

🎬 Watch Now: Feature Video

thumbnail

By

Published : Apr 10, 2023, 4:28 PM IST

പത്തനംതിട്ട : ക്ഷേത്രത്തിലെ ഗാനമേളയിൽ വിപ്ലവഗാനം പാടാത്തതില്‍ സ്റ്റേജിന്‍റെ കര്‍ട്ടന്‍ വലിച്ചുകീറി സിപിഎം പ്രവര്‍ത്തകര്‍. വേദിയില്‍ ആര്‍എസ്‌എസിന്‍റെ ഗണഗീതം പാടിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തുടര്‍ന്ന്, 'ബലികുടീരങ്ങളേ' കൂടി പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് ഗായകര്‍ തയ്യാറാകാതെ വന്നതോടെയാണ് വാക്കേറ്റമുണ്ടായതും കര്‍ട്ടന്‍ വലിച്ചുകീറിയതും.

സംഭവം ഏപ്രില്‍ എട്ടിന് രാത്രി 11.45ന്, തിരുവല്ല വള്ളംകുളം നന്നൂര്‍ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്. പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് വിപ്ലവഗാനം ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയത്. ആലപ്പുഴ ക്ലാപ്‌സ് ഓർക്കസ്ട്രയാണ് ഗാനമേള അവതരിപ്പിച്ചത്. പരിപാടി അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കിയുള്ളപ്പോൾ ആർഎസ്‌എസ് ഗണഗീതം 'നമസ്‌കരിപ്പൂ ഭാരതമങ്ങേ...' എന്ന ഗാനം പാടി. പാട്ടുപൂര്‍ത്തിയായതോടെ സംഘടിച്ചെത്തിയ പ്രാദേശിക സിപിഎം പ്രവർത്തകർ അടുത്തത് 'ബലികുടീരങ്ങളേ...' എന്ന വിപ്ലവഗാനം പാടണമെന്ന് ആവശ്യപ്പെട്ടു. 

ഇത് സംഘർഷത്തിന് ഇടയാക്കിയതോടെ പരിപാടി അവസാനിച്ചതായി സംഘാടകര്‍ അറിയിച്ച് വേദിയിലെ കർട്ടൻ താഴ്ത്തി. ഈ സമയം വേദിക്ക് മുന്‍പില്‍ കൂടിനിന്ന പ്രതിഷേധക്കാർ കർട്ടൻ വലിച്ചുകീറുകയായിരുന്നു. തിരുവല്ല എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തുള്ളപ്പോഴാണ് സംഭവം. ക്ഷേത്ര ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ഗാനമേള തടസപ്പെടുത്തിയെന്നും കാണിച്ച് ഉത്സവ കമ്മിറ്റിയും ക്ഷേത്ര ഉപദേശക ഭാരവാഹികളും തിരുവല്ല പൊലീസിൽ പരാതി നൽകി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.