ബെര്‍ലിൻ: കിഴക്കൻ ജർമൻ നഗരമായ മാഗ്ഡെബർഗിൽ ക്രിസ്‌മസ് മാർക്കറ്റിലെ ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ രണ്ട് മരണം. 60 ഓളം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ഭീകരാക്രമാണോ എന്ന് സംശയിക്കുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ബോധപൂർവമായ ആക്രമണമെന്ന് സംശയിക്കുന്നുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും പ്രാദേശിക ഗവൺമെന്‍റ് വക്താവ് മത്തിയാസ് ഷുപ്പെയും സിറ്റി വക്താവ് മൈക്കൽ റീഫും വ്യക്തമാക്കി. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‌തതായി ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്‌തു. അറസ്റ്റിലായ വ്യക്തി സൗദി അറേബ്യയില്‍ നിന്നുള്ള ആളാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിതയായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Graphic CCTV footage shows the heinous terror attack on the Christmas market in Magdeburg, Germany.
— Wall Street Mav (@WallStreetMav) December 20, 2024
German citizens cannot share this video, otherwise they will be arrested because it likely shows an iIIegal migrant doing this.https://t.co/0Ql7ORqO5x
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ദൃശ്യങ്ങള്‍ ഭയാനകരമാണ്, ക്രിസ്‌മസ് മാർക്കറ്റിലെ സന്ദർശകരിലേക്ക് ഒരു കാർ ഓടിച്ചെന്നതാണ് എനിക്ക് ലഭിച്ച വിവരം, പക്ഷേ ഏത് ദിശയിൽ നിന്നാണ് കാര്‍ വന്നത് എന്നൊന്നും പറയാൻ കഴിയില്ല," എന്ന് മൈക്കല്‍ റീഫ് പറഞ്ഞു. പ്രത്യേകിച്ച് ഇപ്പോൾ ക്രിസ്‌മസ് കാലത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ഭയാനകരമാണെന്ന് സാക്‌സോണി-അൻഹാൾട്ട് ഗവർണർ റെയ്‌നർ ഹാസെലോഫ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
ബെർലിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള മാഗ്ഡെബർഗ്, സാക്‌സോണി-അൻഹാൾട്ടിന്‍റെ സംസ്ഥാന തലസ്ഥാനമാണ്, ഏകദേശം രണ്ടര ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. ബെർലിനിലെ ക്രിസ്‌മസ് മാർക്കറ്റിൽ ആക്രമണം നടന്നതിന്‍റെ എട്ടാം വാര്‍ഷികത്തിന്‍റെ ഒരു ദിവസത്തിന് ശേഷമാണ് സംശയാസ്‌പദമായ ആക്രമണം ഉണ്ടായത്.
ഡിസംബർ 19, 2016 ന് നടന്ന തീവ്രവാദി ആക്രമണത്തത്തില്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരു ട്രക്ക് ഉപയോഗിച്ച് ക്രിസ്‌മസ് മാർക്കറ്റിലേക്ക് പോകുന്ന ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണം ഉണ്ടായിരുന്നു.
Read Also: 'ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍', എന്ത് സംഭവിച്ചാലും അതിജീവിക്കുമെന്ന് ബൈഡൻ ഭരണകൂടം