Specially Challenged Man Lottery Shop Robbery : ഭിന്നശേഷിക്കാരന്‍റെ ലോട്ടറി കടയിൽ പട്ടാപ്പകൽ മോഷണം; പണം അടങ്ങിയ ബാഗ് നഷ്‌ടപ്പെട്ടു - ഭിന്നശേഷിക്കാരന്‍റെ ലോട്ടറി കടയിൽ പട്ടാപ്പകൽ മോഷണം
🎬 Watch Now: Feature Video
Published : Sep 21, 2023, 10:23 AM IST
കോട്ടയം : കടുത്തുരുത്തി ഗവണ്‍മെന്‍റ് സ്‌കൂളിന് സമീപം ഭിന്നശേഷിക്കാരന്‍ നടത്തുന്ന ലോട്ടറി കടയില്‍ മേഷണം. കല്ലറ കളമ്പുകാട്ട് വീട്ടിൽ രമേശന്‍റെ കടയിലാണ് പട്ടാപ്പകൽ മോഷണം നടന്നത് (Specially Challenged Man Lottery Shop Robbery). 50,000 രൂപയോളം പണവും എടിഎം കാര്‍ഡും കടയുടെ താക്കോലും അടങ്ങുന്ന ബാഗാണ് മോഷണം പോയത്. രാവിലെ ഒന്‍പത് മണിയോടെ കട തുറന്ന് പതിവു പോലെ കച്ചവടം ആരംഭിച്ച രമേശന്‍ വൈകിട്ട് 5 മണിക്ക് കട അടയ്‌ക്കാറായപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സംഭവ ദിസവം രാവിലെയാണ് പണം അടങ്ങിയ ബാഗ് രമേശന്‍ കടയില്‍ കൊണ്ടുവച്ചത്. ചിട്ടി പിടിച്ച പണമായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. അമ്മയ്‌ക്കുള്ള മരുന്നും കുടയും വസ്‌ത്രവും ബാഗില്‍ ഉണ്ടായിരുന്നതായി രമേശന്‍ പറഞ്ഞു. കട തുറന്നതിന് ശേഷം കടയ്‌ക്ക് മുന്നില്‍ റോഡില്‍ നിന്നാണ് രമേശന്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നത്. ഈ സമയത്താണ് കടയില്‍ മോഷണം നടന്നത്. രമേശന്‍റെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ കടയില്‍ എത്തി പരിശോധന നടത്തി.