Robbery| ബാലരാമപുരത്ത് ജ്വല്ലറികള്‍ അടക്കം 5 കടകളില്‍ മോഷണം; നഷ്‌ടമായത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ - ബാലരാമപുരത്ത് അഞ്ച് കടകള്‍ കുത്തിതുറന്ന് മോഷണം
🎬 Watch Now: Feature Video
തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് കടകള്‍ കുത്തിതുറന്ന് മോഷണം. ബാലരാമപുരം ദേശീയ പാതയ്‌ക്ക് സമീപമുള്ള മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്‌സ്റ്റയില്‍സ് കടകളിലുമാണ് കവര്‍ച്ച നടന്നത്. ജ്വല്ലറികളില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കണ്ണന്‍, പത്മനാഭ, പ്രശാന്ത് എന്നീ ജ്വല്ലറികളിലും രാജകുമാരി ടെക്‌സ്റ്റയില്‍സിലും അതിന് സമീപമുള്ള ഒരു റെഡിമെയ്‌ഡ് ഷോപ്പ് എന്നിവിടങ്ങളിലുമാണ് കവര്‍ച്ച നടന്നത്. ഇന്ന് (ജൂലൈ25) പുലര്‍ച്ചെയായിരുന്നു സംഭവം. മുഖം മറച്ച് കമ്പിപ്പാരയുമായെത്തിയ യുവാവാണ് കവര്‍ച്ച നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തി. മൂന്ന് ജ്വല്ലറികളില്‍ നിന്നും നിരവധി ആഭരണങ്ങളാണ് മോഷണം പോയത്. കണ്ണന്‍ ജ്വല്ലറില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപയുടെ ആഭരണമാണ് നഷ്‌ടമായത്. പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവും അതിന് പുറമെ 50,000 രൂപയും നഷ്‌ടപ്പെട്ടിട്ടുണ്ട്. രാജകുമാരി ടെക്‌സ്റ്റയില്‍സിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്‌ടാവ് മോഷണം ശ്രമം നടത്തുകയും സമീപത്തെ റെഡിമെയ്‌ഡ് വസ്‌ത്ര ശാലയുടെ പൂട്ടി തകര്‍ക്കുകയും ചെയ്‌തിട്ടുണ്ട്. രാവിലെ കടകള്‍ തുറക്കാനെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമകള്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ഇതിന് പുറമെ വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തെയും സമീപത്തെയും മുഴുവന്‍ സിസിടിവി കാമറകളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഊര്‍ജിതമാണെന്നും മോഷ്‌ടാവ് ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.