കോട്ടയത്ത് മീന്‍പിടിക്കാന്‍ വച്ച വലയില്‍ പെരുമ്പാമ്പ്; രക്ഷിച്ച് വനംവകുപ്പ് - കോട്ടയം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16775256-thumbnail-3x2-python.jpg)
മീൻവലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. സംക്രാന്തിക്ക് സമീപമുള്ള കുഴിയാലിപ്പടി പ്രദേശത്തുള്ള തോട്ടില്‍ നിന്നും ഇന്ന് രാവിലെ 7.30നാണ് ഏഴടിയോളം നീളമുള്ള പാമ്പിനെ വനംവകുപ്പ് പിടിച്ചത്. പൊന്നാറ്റിൻപാറ സ്വദേശി രാജു മുയപ്പുതോട്ടിൽ വച്ച മീൻവലയിലാണ് അകപ്പെട്ടത്.
രാത്രിയില്‍ ഒരുക്കിവച്ച മീന്‍വല രാവിലെ ഉയർത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് വലയില്‍ നിന്നും പുറത്തെടുത്തത്. ഇത് ആദ്യമായാണ് കുഴിയാലിപ്പടി ഭാഗത്ത് പെരുമ്പാമ്പിനെ കാണുന്നതെന്നും സമീപത്തെ മീനച്ചിലാറ്റിൽ നിന്ന് ഒഴുകിയെത്തിയതാകാം എന്നും പ്രദേശവാസികള്‍ പറയുന്നു.
Last Updated : Feb 3, 2023, 8:30 PM IST