നാല് കോഴികളെ കൊന്നു, ഒന്നിനെ അകത്താക്കി; കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി - PYTHON CAUGHT FROM KOTTAYAM ERATTUPETTA
🎬 Watch Now: Feature Video

കോട്ടയം : കോഴിക്കൂട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചെങ്ങഴശ്ശേരിൽ ജോബിൻ മാത്യുവിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിന് 15 കിലോയോളം ഭാരമുണ്ട്. ഒരു കോഴിയെ വിഴുങ്ങിയ പാമ്പ് നാല് കോഴികളെ കൊന്നിരുന്നു.
രാവിലെ ജോബിന്‍റെ ഭാര്യ കോഴിക്കൂട് തുറക്കാനായി എത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്നേക്ക് റെസ്ക്യൂവറെ വിവരമറിയിച്ചു. തുടർന്ന് മേലുകാവ് സ്വദേശിയായ സ്നേക്ക് റെസ്ക്യൂവർ ഷെൽഫി സ്ഥലത്തെത്തി കോഴിക്കൂടിന്‍റെ ഓട് പൊളിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് മുക്കത്തും വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാൻ കഴിയാതെ കൂട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ALSO READ : രണ്ട് കോഴികളെ തിന്ന് കോഴിക്കൂട്ടിൽ പെട്ടു: പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്
രാവിലെ കോഴിയെ തുറന്നിടാൻ വിശ്വനാഥൻ എത്തിയപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്പോൺസ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.