'അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുത്'; സിദ്ദിഖിന്‍റെ ആരോഗ്യനിലയിൽ പ്രതികരിച്ച് സഹപ്രവർത്തകർ - സിദ്ദിഖ്

🎬 Watch Now: Feature Video

thumbnail

By

Published : Aug 7, 2023, 9:06 PM IST

കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയയും കരൾ രോഗബാധയും മൂലം ചികിത്സയിൽ കഴിയുന്നതിനിടെയാണ് തിങ്കളാഴ്‌ച ഹൃദയാഘാതം ഉണ്ടായത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

ഇതിനിടെ സിദ്ദിഖിന്‍റെ ആരോഗ്യസ്ഥിതി ഗുതുതരമാണെന്ന തരത്തില്‍ വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ ഉൾപ്പടെ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം വാർത്തകളില്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായ നടൻ പ്രശാന്ത് കാഞ്ഞിരമറ്റവും സംവിധായകൻ ജോസ് തോമസും.

ഇപ്പോൾ പരക്കുന്ന അഭ്യൂഹങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം പ്രതികരിച്ചു. മെഡിക്കല്‍ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയാണെന്നും അതിന് ശേഷമേ എന്തെങ്കിലും വിവരം പറയാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

സിദ്ദിഖ് ഇപ്പോഴും നല്ല ആരോഗ്യസ്ഥിതിയിലാണ് തുടരുന്നതെന്നും ആശുപത്രിയിലെത്തി ഡോക്‌ടർമാരുമായി താൻ സംസാരിച്ചിരുന്നുവെന്നും സംവിധായകൻ ജോസ് തോമസും പറയുന്നു. 'നമുക്കിനിയും പ്രതീക്ഷയുണ്ടെന്ന് തന്നെയാണ് ഡോക്‌ടർമാർ പറയുന്നത്. അദ്ദേഹം നല്ല രീതിയില്‍ റെസ്‌പോണ്ട് ചെയ്യുന്നുണ്ട്. വളരെ സീരിയസാണെന്ന തരത്തിലുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. അവിടുന്നും ഇവിടുന്നും കേട്ടിട്ട് പറയുന്നവർ ഒരുപാടുപേരുണ്ട്. ആദ്യമാരാണ് വാർത്ത എത്തിക്കുക എന്നൊരു മത്സരം നടക്കുന്നുണ്ടല്ലോ. അവിടുന്നാണ് ഇതെല്ലാം പൊട്ടിപ്പുറപ്പെടുന്നത്'- ജോസ് തോമസ് പ്രതികരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.