ETV Bharat / state

സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചു; പത്താംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം - STUDENT DEATH CAR BIKE ACCIDENT

സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

KOTTAYAM ACCIDENT  BROTHERS HIT ACCIDENT ONE DIES  AMAYANNUR BIKE ACCIDENT ACCIDENT  LATEST MALAYALAM NEWS
Jithin (15) (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 29, 2024, 11:05 AM IST

കോട്ടയം: അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്‍റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജിതിന്‍. ശനിയാഴ്‌ച വൈകുന്നേരം 4.30 ഓടെ അമയന്നൂർ സെന്‍റ് തോമസ് എൽപി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്.

ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. മോനിപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അപകടത്തിൽ ജിബിന്‍റെ കാലിന് ഒടിവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ജിതിന്‍റെ പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.
Also Read:ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു; ഇതുവരെ 85 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.