മകര വിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം; സന്നിധാനത്ത് പുതിയ പൊലീസ് ബാച്ച് എത്തി - മകര വിളക്ക്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 9, 2024, 6:50 PM IST

പത്തനംതിട്ട: മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ പുതിയ ബാച്ച് പൊലീസ് സേന ചുമതലയേറ്റു. സന്നിധാനത്തെ പുതിയ സ്‌പെഷ്യല്‍ ഓഫിസറായി എസ്‌ സുജിത് ദാസാണ് ചുമതലേറ്റത്. മുൻ മലപ്പുറം എസ്‌പിയായിരുന്ന അദ്ദേഹം നിലവിൽ ആന്‍റി നക്‌സൽ സ്ക്വാഡ് തലവനാണ്. മകരവിളക്ക് ദർശനത്തിന് എത്തുന്ന മുഴുവന്‍ അയ്യപ്പഭക്തർക്കും സുഗമമായ ദർശനവും സഹായവും നൽകാൻ പൊലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്‌ത് കൊണ്ട് നിലവിലെ സന്നിധാനം സ്പെഷ്യൽ ഓഫിസറായ ആർ ആനന്ദ് പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടാകും. വിമർശനങ്ങൾക്ക് ഇടനൽകാതെ ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദര്‍ശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയുടെ ആറാമത് ബാച്ചാണ് ശബരിമലയിൽ ചുമതല ഏറ്റെടുത്തത് (Sabarimala News Updates). കഴിഞ്ഞ ബാച്ചിലെ 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായാണ് പുതിയ ബാച്ച് ചുമതല ഏറ്റെടുക്കുക. സന്നിധാനത്ത് പുതുതായി ചുമതലയേറ്റ് ബാച്ചിൽ ആദ്യഘട്ടത്തിൽ 10 ഡിവൈഎസ്‌പിമാർ, 20 സിഐമാർ, 75 എസ്ഐ, എഎസ്ഐമാർ, 950 പൊലീസുകാർ എന്നിവർ ഉൾപ്പെടുന്നു (Makaravilakk In Sabarimala). രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 50 ശതമാനം പൊലീസുദ്യോഗസ്ഥർക്ക് പകരം വ്യാഴാഴ്‌ച 20 സിഐമാർ, 75 എസ്ഐ, എഎസ്ഐമാർ, 950 പൊലീസുകാർ എന്നിവരും ഡ്യൂട്ടിക്കായി എത്തും. മകര വിളക്കിന് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി ജനുവരി 13ന് ആറ് ഡിവൈഎസ്‌പിമാർ, 15 സിഐമാർ, 25 എസ്ഐ, എഎസ്ഐമാർ, 350 പൊലീസുകാരും ശബരിമല ഡ്യൂട്ടിയിൽ പ്രവേശിക്കും. മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പൊലീസുദ്യോഗസ്ഥരാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുക. പുതിയ ബാച്ച് ജനുവരി 20 വരെയാണ് ഡ്യൂട്ടിയില്‍ ഉണ്ടാകുക.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.