കോഴിക്കോട് പൊലീസിന് നേരെ ആക്രമണം; വാഹനം അടിച്ച് തകര്‍ത്തു, 4 പേര്‍ കസ്റ്റഡിയില്‍ - പൊലീസിന് നേരെ ആക്രമണം
🎬 Watch Now: Feature Video
Published : Dec 26, 2023, 3:58 PM IST
കോഴിക്കോട്: കാക്കൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്ക്. നാല് യുവാക്കള്‍ കസ്റ്റഡിയില്‍. എസ്‌ഐ അബ്‌ദുല്‍ സലാം, പൊലീസുകാരായ രജീഷ്, ബിജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത് (Kozhikode Police Attack Case). കാക്കൂര്‍ വെസ്റ്റ്ഹില്‍ സ്വദേശികളായ സുബിൻ, കെ.എം ബിജീഷ്, അജേയ്, അതുൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ (ഡിസംബര്‍ 25) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം (Police Attacked In Kozhikode Kakkur). ക്രിസ്‌മസിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയവരെ തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യുവാക്കള്‍ പണപ്പിരിവ് നടത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത് (X Mas Celebrations). വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ യുവാക്കള്‍ തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു (Kozhikode Kakkur Police Attack ). പൊലീസെത്തിയ വാഹനവും സംഘം അടിച്ച് തകര്‍ത്തു. മര്‍ദനത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; പൊലീസ് കോണ്‍സ്റ്റബിളിന് പരിക്ക്