Poisonous Snake| ഉത്തരാഖണ്ഡില്‍ കനത്ത മഴ; മലവെള്ളപ്പാച്ചിലില്‍ ഉഗ്രന്‍ വിഷപ്പാമ്പുകള്‍, ആശങ്കപേറി ജനം - ഉത്തരാഖണ്ഡില്‍ ദുരിത പെയ്‌ത്ത്
🎬 Watch Now: Feature Video
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാലവര്‍ഷം ശക്തമായതോടെ താഴ്‌ന്ന മേഖലകളിലെല്ലാം വെള്ളം കയറി. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് മലനിരകളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലൂടെ വിഷപ്പാമ്പുകളുടെ വരവ്. ലക്‌സര്‍ മേഖലയിലെ മെയിന്‍ ബസാറില്‍ കഴിഞ്ഞ ദിവസം അഞ്ചടി ഉയരത്തിലാണ് വെള്ളക്കെട്ടുണ്ടായത്. മെയിന്‍ ബസാറിന് സമീപമുള്ള ജനവാസ മേഖലയില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
വെള്ളക്കെട്ടുണ്ടായതോടെ വെള്ളത്തിലൂടെയെത്തുന്ന പാമ്പുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. താഴ്‌ന്ന പ്രദേശത്തെ വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ളം നിറഞ്ഞതും, ഇതിനൊപ്പം വിഷ പാമ്പുകളുടെ വരവും ജനങ്ങളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് കുട്ടികളെ കുറിച്ചും ഏറെ ആശങ്കയുണ്ട്.
ഉത്തരാഖണ്ഡില്‍ ദുരിത പെയ്‌ത്ത്: സംസ്ഥാനത്ത് കഴിഞ്ഞ് ഏതാനും ദിവസമായി കനത്ത മഴയാണ് തുടരുന്നത്. പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. കനത്ത മഴയെയും നാശനഷ്‌ടങ്ങളെയും തുടര്‍ന്ന് ഹരിദ്വാറിലെത്തിയ നിരവധി തീര്‍ഥാടകര്‍ തിരികെ മടങ്ങാനാകാതെ കുടുങ്ങി.
താഴ്‌ന്ന പ്രദേശങ്ങളിലെ റോഡുകളും വീടുകളുമെല്ലാം വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്‌ടങ്ങളുണ്ടായ ഹരിദ്വാറില്‍ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
also read: ഭക്ഷണവും വെള്ളവും തേടി കാടിറങ്ങി കാട്ടാനകൾ; ഇടുക്കിയിലെ ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം