കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഭിന്ന ശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കും: പികെ കൃഷ്‌ണദാസ് - കേന്ദ്ര സർക്കാർ

🎬 Watch Now: Feature Video

thumbnail

By

Published : Mar 16, 2023, 7:53 PM IST

കോട്ടയം: റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ പി കെ കൃഷ്‌ണദാസും ബോർഡ് അംഗങ്ങളും സീനിയർ റെയിൽവേ ഉദ്യോഗസ്ഥരും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വിലയിരുത്തുന്നതിന്‍റെ ഭാഗമായിരുന്നു സന്ദര്‍ശനം. ഭിന്ന ശേഷിക്കാർക്ക് സൗകര്യ പ്രദമായ രീതിയിൽ കൂടുതൽ മാറ്റങ്ങൾ സ്റ്റേഷനിൽ വരുത്തുമെന്ന് കൃഷ്‌ണദാസ് പറഞ്ഞു. 

വരും ദിവസങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പൂർത്തീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. കാത്തിരിപ്പ് കേന്ദ്രത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി കോട്ടയം ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ, നേതാക്കളായ എൻ ഹരി, എസ് രതീഷ്, ടി എൻ ഹരികുമാർ, കെ പി ഭുവനേഷ്, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ശ്രീജിത്ത്‌ കൃഷ്‌ണൻ, മണ്ഡലം പ്രസിഡന്‍റ് അരുൺ മൂലെടം, കെ ശങ്കരൻ, അനിൽ കുമാർ ടി ആർ, വിനു ആർ മോഹൻ, ബിജുകുമാർ പി എസ് തുടങ്ങിയവര്‍ കൃഷ്‌ണദാസിനും സംഘത്തിനും ഒപ്പമുണ്ടായിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.