കലക്‌ടര്‍ 'ദ ബെസ്‌റ്റ്' കോഴിക്കോട്ടേക്ക്; പി.ഗീത ഐഎഎസ് ചുമതലയേറ്റു

🎬 Watch Now: Feature Video

thumbnail

കോഴിക്കോട്: ജില്ല കലക്‌ടറായി പി.ഗീത ഐഎഎസ് ചുമതലയേറ്റു. മഴക്കാലം എത്തും മുമ്പ് മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കുമെന്ന് ചുമതലയേറ്റെടുത്ത ശേഷം കലക്‌ടർ പറഞ്ഞു. ഞെളിയൻ പറമ്പ് പ്രശ്‌നത്തെ കുറിച്ച് പഠിച്ച ശേഷം അടുത്ത ആഴ്‌ച ഞെളിയൻ പറമ്പ് സന്ദർശിക്കുമെന്നും അവധിക്കാലം മുന്നിൽ കണ്ട് ട്രാഫിക് ബ്ലോക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നും കലക്‌ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണത്തിന് അടിയന്തര പരിഹാരമുണ്ടാക്കും. ആദ്യ പടിയായി കോഴിക്കോട് അടിവാരത്ത് ഭാര പരിശോധന കേന്ദ്രം തുടങ്ങും. ലക്കിടിയിൽ ഈ കേന്ദ്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഭാരവാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കോഴിക്കോട് വയനാട് റോപ് വേ പദ്ധതിയുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും ജില്ല കലക്‌ടര്‍ പറഞ്ഞു. 18 മാസം വയനാട് കലക്‌ടറായിരുന്ന ശേഷമാണ് പി.ഗീത കോഴിക്കോട് കലക്‌ടറായി ചുമതലയേറ്റത്.

റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയ ഇത്തവണത്തെ മികച്ച ജില്ല കലക്‌ടര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായത് പി.ഗീത ഐഎഎസാണ്. സംസ്ഥാനത്തെ മികച്ച സബ് കലക്‌ടറായി തെരഞ്ഞെടുക്കപ്പെട്ടത് മാനന്തവാടി സബ് കലക്‌ടർ ആര്‍.ശ്രീലക്ഷ്‌മിയാണ്. പാലക്കാട് ആര്‍ഡിഒ ഡി.അമൃതവല്ലിയെ മികച്ച ആര്‍ഡിഒ ആയും ആലപ്പുഴ ഡെപ്യൂട്ടി കലക്‌ടർ എസ് സന്തോഷ്‌കുമാറിനെ മികച്ച ഡെപ്യൂട്ടി കലക്‌ടറായും തെരഞ്ഞെടുത്തതായി റവന്യൂ മന്ത്രി കെ.രാജനാണ് അറിയിച്ചത്. മികച്ച കലക്‌ടറേറ്റായി വയനാടും മികച്ച റവന്യൂ ഡിവിഷന്‍ ഓഫീസായി മാനന്തവാടിയും മികച്ച താലൂക്ക് ഓഫിസായി തൃശൂരും തെരഞ്ഞെടുക്കപ്പട്ടിരുന്നു.

Last Updated : Mar 16, 2023, 3:40 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.