Man Missing | കനത്ത മഴ ; ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി, ഫയർഫോഴ്‌സ് തെരച്ചിൽ തുടരുന്നു - kozhikode rain

🎬 Watch Now: Feature Video

thumbnail

By

Published : Jul 4, 2023, 8:13 PM IST

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. കൊടിയത്തൂർ സ്വദേശിയെയാണ് കാണാതായതെന്നാണ് സംശയിക്കുന്നത്. ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലും കടൽക്ഷോഭം രൂക്ഷമായി. ഒട്ടനവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തി സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലാണ് വലിയ നാശനഷ്‌ടമുണ്ടായത്. ഇവിടെ നിന്നും പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

കനത്ത മഴയിൽ മയിലംപാടി മേഖലയിൽ മരം വീണ് വീട് തകർന്നിരുന്നു. മയിലംപാടി രാധയുടെ വീടാണ് മരം വീണ് തകർന്നത്. വീടിന് മുകളിലേക്ക് മൂന്ന് മരങ്ങളാണ് വീണത്. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

also read  : Kerala Rain Updates | എറണാകുളത്ത് കനത്ത മഴ ; തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷം

അതേസമയം വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ആറാം വളവിലാണ് മരം കടപുഴകി വീണത്. കേരളത്തിൽ ഇന്ന് തുടർച്ചയായി കനത്ത മഴ പെയ്‌തതിനെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും മരം കടപുഴകി വീണ് വീട് തകരലും കടലാക്രമണവും ഉണ്ടായിട്ടുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.