പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി; സാങ്കേതികമായി ലീഗിന് പങ്കെടുക്കാനാകില്ല, സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും കുഞ്ഞാലിക്കുട്ടി - പലസ്‌തീൻ വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി
🎬 Watch Now: Feature Video


Published : Nov 4, 2023, 3:59 PM IST
കോഴിക്കോട്: പലസ്‌തീൻ വിഷയത്തിൽ മുസ്‌ലിം ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും പലസ്‌തീന്‍ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്‍റെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ സംസ്ഥാനത്ത് ഒരു സർവകക്ഷിയോഗം വിളിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എല്ലാ രാഷ്‌ട്രീയ വിവാദങ്ങൾക്കും അതീതമായി എല്ലാവരും പലസ്‌തീൻ ജനതക്ക് പിന്തുണ കൊടുക്കണം. പലസ്‌തീൻ വിഷയത്തിൽ ആരു റാലി നടത്തിയാലും പിന്തുണച്ചാലും സ്വാഗതം ചെയ്യണമെന്നും പിന്തുണയ്‌ക്കണം എന്നുമാണ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സിപിഎം റാലി നടത്തുന്നതിൽ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തതിൽ കുറ്റം കാണേണ്ട കാര്യം ഇല്ല. സിപിഎം റാലിയിൽ മത സംഘടനകൾ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. നവംബര്‍ 11ന് ആണ് കോഴിക്കോട് സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീറിൻ്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ലീഗിനെ ക്ഷണിക്കാൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയിരുന്നു.