അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കാല്‍നടയാത്രികൻ മരിച്ചു - മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16073507-thumbnail-3x2-ac.jpg)
മലപ്പുറം: അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് അപകടം കാൽനടയാത്രികൻ മരിച്ചു. കോഴിക്കോട് എടവണ്ണപ്പാറയിലാണ് സംഭവം. എംഡിസി ബാങ്ക് ഉദ്യോഗസ്ഥനായ അശോകൻ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം(10.08.2022) വൈകുന്നേരം എടവണ്ണപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനായ ബാങ്ക് ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
Last Updated : Feb 3, 2023, 8:26 PM IST