ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ചു ; കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്‌സിന് ദാരുണാന്ത്യം - accident death
🎬 Watch Now: Feature Video
കോട്ടയം : കുവൈറ്റിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയ നഴ്‌സ് റോഡപകടത്തിൽ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം - കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്‍റണി (40) ആണ് മരിച്ചത്. കുവൈറ്റ് ജാബൈര്‍ ആശുപത്രിയിലെ നഴ്‌സായിരുന്നു. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ (Hyundai-കുവൈറ്റ് ). മക്കള്‍ ജോവാന്‍, ജോനാ.
കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ അവധിക്കായി കുടുംബ സമേതം ഇവര്‍ നാട്ടില്‍ വന്നത്. ഇന്നലെ (13.03.2023) ഉച്ചയ്ക്ക് രണ്ടരയോടെ ഇല്ലിമൂട്ടില്‍ വച്ചാണ് അപകടമുണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്ത് നിന്ന് വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിന്‍റെ ഇടത് വശത്ത് ഇരുന്ന ജസ്റ്റി റോസിനെ ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭർത്താവ് ജസ്‌വിന്‍, മക്കൾ ജോവാൻ, ജോൺ എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന അഞ്ജലി സുശീലൻ, ഓട്ടോ ഡ്രൈവർ രാജേഷ് എന്നിവർക്കും അപകടത്തില്‍ പരിക്കുണ്ട്.