Nipah Virus Bat Fear Idukki : കരുണാപുരത്തെ നിപ ആശങ്ക : വവ്വാലുകള്‍ തമ്പടിച്ചിരിക്കുന്ന മേഖലകളില്‍ സംയുക്ത പരിശോധന നടത്തും - ചോറ്റുപാറ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 14, 2023, 3:21 PM IST

ഇടുക്കി : കോഴിക്കോട്ടെ നിപ (Nipah Virus Kerala) ബാധയ്‌ക്ക് പിന്നാലെ, ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്തിലെ വവ്വാല്‍ ആക്രമണ മേഖലകളിലെ ജനങ്ങളുടെ ഭീതി പരിഹരിക്കാനൊരുങ്ങി പഞ്ചായത്ത് ഭരണസമിതി (Nipah Virus Bat Fear Idukki).വിഷയം അവലോകനം ചെയ്യാന്‍ അടിയന്തര ആരോഗ്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചുചേർത്തിട്ടുണ്ട്. അടുത്ത ദിവസം വവ്വാൽ ആക്രമണ മേഖലകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണവും മേഖലയിൽ ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെയാണ് (Nipah cases Kozhikode) വവ്വാലുകള്‍ ഏറെയുള്ള തൂക്കുപാലം മേഖലയിൽ ആശങ്ക ഉയർന്നത് (Bat Fear Idukki). തുടര്‍ന്ന് വിവിധ സംഘടനകൾ പരാതികളുമായി ഗ്രാമപഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും സമീപിക്കുകയായിരുന്നു. വവ്വാലുകളെ മേഖലയിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിന് ഗവൺമെന്‍റ് സംവിധാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പക്ഷിപ്പനി പോലെയുള്ള പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ അവയെ കൊന്നൊടുക്കാറുള്ളത് പോലെ ഇവിടെയും ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. പിന്നാലെയാണ് അടിയന്തരമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടുകയും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന മേഖലയിൽ നടത്താൻ തീരുമാനിക്കുകയും ചെയ്‌തത്. അതേസമയം വവ്വാലുകളെ തുരത്തുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭയപ്പെടുമ്പോള്‍ അവയില്‍ നിന്ന് പലതരം സ്രവങ്ങള്‍ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ അപകടകരമായ പല വൈറസുകളും ഉണ്ടാകാമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.